ടിക്ടോക്കിലൂടെ അടുപ്പം; ഭർത്താവിനെ ഉപേക്ഷിച്ച് യുവതി കൂട്ടുകാരിക്കൊപ്പം കടന്നു; അമ്പരപ്പ്

ടിക്ക്ടോക്കിലൂടെ പരിചയപ്പെട്ട പെൺ സുഹൃത്തിനൊപ്പം ഭർത്താവിനെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി. ടിക് ടോക്കിന് അടിമായായ യുവതിയാണ് തന്റെ വീഡിയോ പാർടണറായ പെൺ സുഹൃത്തിനൊപ്പം നാടുവിട്ടത്. 25 പവൻ സ്വർണവുമായാണ് യുവതി മുങ്ങിയത്. കഴിഞ്ഞ ദിവസം ശിവഗംഗ ദേവക്കോട്ടയിലാണ് സംഭവമുണ്ടായത്. സിങ്കപ്പൂരിൽ ജോലി ചെയ്ത് വരികയായിരുന്ന ആരോഗ്യ ലിയോയുടെ ഭാര്യ വിനീത(19) കൂട്ടുകാരിയായ തിരുപ്പൂർ സ്വദേശിനിയായ അഭിയുടെ കൂടെ പോവുകയായിരുന്നു. മാതാപിതാക്കളാണ് തിരുവേകമ്പത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു ലിയോയും വിനീതയും വിവാഹിതരായത്. രണ്ട് മാസത്തിനുള്ളിൽ സിങ്കപ്പൂരിൽ ജോലി ശരിയായതോടെ ലിയോ വിദേശത്ത് പോയി. ഇതോടെ വീട്ടിൽ തനിച്ചായ വിനീത സമയം പോകാനായി ടിക്ക് ടോക്ക് വീഡിയോകൾ ചെയ്ത് തുടങ്ങി. പിന്നെ ഇതിന് പതിയെ അടിമയായി. ഇതിനെ തുടർന്ന് ടിക്ക് ടോക്കിലൂടെയാണ് വിനീത അഭിയെ പരിചയപ്പെടുന്നത്. അഭി സ്ഥിരമായി വിനീതയെ കാണാനായി വീട്ടിലെത്തിയിരുന്നു.പിന്നീട് സൗഹൃദം ദൃഢമാകുകയായിരുന്നു.

ലിയോ വിദേശത്ത് നിന്നും അയച്ച പണവും വിനീതയുടെ 20 പവൻ സ്വർണവും ഇരുവരും ചേർന്ന് ധൂർത്തടിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആർഭാട ജീവിതത്തിന്റെ വീഡിയോകളും ഇവർ ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ലിയോ ഈ മാസം 19-ാം തീയതി നാട്ടിലെത്തി. എന്നാൽ വീട്ടിൽ എത്തിയ ലിയോയെ വിനീത അവഗണിച്ചു.

ഇതിനിടെ വിനീതയുടെ കൈയിൽ അഭിയുടെ ചിത്രം പച്ച കുത്തിയത് ലിയോ ചോദ്യം ചെയ്തു. മാത്രമല്ല താലിമാല അടക്കം ഒരു സ്വർണ്ണാഭരണവും വീട്ടിലില്ലെന്ന് ലിയോ മനസിലാക്കുകയും ഇത് ഇരുവർക്കുമിടയിൽ അസ്വരസ്യം ഉണ്ടാകാൻ കാരണവുമായി. ഇതോടെ ലിയോ വിനീതയെ അവരുടെ വീട്ടിലേക്ക് തിരികെ അയച്ചു. പിന്നീട് അച്ഛനും അമ്മയും ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ട് ദിവസത്തിന് ശേഷം മുതിർന്ന സഹോദരിയുടെ 25 പവൻ സ്വർണ്ണവുമായി വിനീത അവിടെ നിന്നും മുങ്ങുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*