വിവാദ സ്വമി നിത്യാനന്ദക്കും സന്യാസിനിയായ നടിക്കുമെതിരെ ഗുരുതര ആരോപണവുമായി കനേഡിയൻ സ്വദേശിയായ മുൻശിഷ്യ

വിവാദ സ്വാമി നിത്യാനന്ദക്കെതിരെ അതീവ ഗുരുതര ആരോപണവുമായി മുൻ ശിഷ്യ സാറാ സ്റ്റെഫാനി ലാൻഡറിയ രംഗത്ത്. നിത്യാനന്ദയുടെ ആശ്രമത്തിൽ കൊച്ചുകുട്ടികളെ പീഡനത്തിനിരാക്കുന്നുവെന്നും അതിന് മുൻകൈയെടുക്കുന്ന നടിയും നിത്യാനന്ദയുടെ സഹായിയുമായ രഞ്ജിതയാണെന്നും കനേഡിയൻ സ്വദേശിയായ സാറാ സ്റ്റെഫാനി ലാൻഡറിയ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സാറാ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നിത്യാനന്ദ ആശ്രമത്തിൽ കൊച്ചു കൂട്ടികളെ പീഡനത്തിന് ഇരയാകുന്നു. ഇതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നത് മുൻപ് നിത്യാനന്ദയ്ക്കൊപ്പം വിവാദങ്ങളിൽ നിറഞ്ഞ നടി രഞ്ജിതയാണെന്നും അവർ പറയുന്നു. താൻ ഏഴ് വർഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ശ്രീ നിത്യാനന്ദ സ്വരൂപ പ്രിയാനന്ദ എന്നായിരുന്നു ആശ്രമത്തിലെ പേര്. അവിടെ വച്ച് പതിമൂന്ന് വയസുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് സാറ വീഡിയോയിൽ പറയുന്നു.

ഇതിനെല്ലാം മുൻകൈ എടുക്കുന്നത് രഞ്ജിതയാണ്. രഹസ്യ പരിശീലനങ്ങൾ എന്ന പേരിലാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്. കുടിവെള്ളം പോലും കൊടുക്കാതെ പട്ടിണിക്കിട്ടും പണിയെടുപ്പിച്ചുമാണ് കുട്ടികളെ പീഡനത്തിന് സമ്മതിപ്പിക്കുന്നതെന്നും സാറ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ രഞ്ജിതയോട് പറഞ്ഞെങ്കിലും അവർ ഒരു നടപടിയും എടുത്തില്ല. ഒടുവിൽ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് സാറ പറഞ്ഞു.

ഏഴ് വർഷത്തോളം നിത്യാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്നു സാറാ സ്റ്റെഫാനി. ഈ സത്യങ്ങൾ പുറത്തു കൊണ്ടുവരാൻ താൻ കാനഡ വിടുകയായിരുന്നെന്നും സാറ പറഞ്ഞു. രഞ്ജിതയോട് താൻ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നെന്നും എന്നാൽ നിത്യാനന്ദക്കെതിരെ ഒരു നടപടിയും അവർ സ്വീകരിച്ചില്ലെന്നും സാറ കൂട്ടിച്ചേർത്തു. നേരത്തെ നടി രഞ്ജിതയമൊത്തുള്ള നിത്യാനന്ദയുടെ കിടപ്പറ രംഗങ്ങൾ അടക്കം വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വീഡിയോ പുറത്തുവന്നിട്ടും രഞ്ജിത സ്വാമിയുമായുള്ള ബന്ധം തുടരുകയായിരുന്നു.
അടുത്തിടെ വിവാദ പ്രസ്താവനകളുമായും നിത്യാനന്ദ വാർത്തകളിൽ നിറഞ്ഞിരുന്നു. പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാൻ കഴിയുമെന്ന അവകാശവാദമായിരുന്നു ഈ വിവാദ സ്വാമിയുടേത്. മനുഷ്യബോധത്തിന് അതീതമായ മുന്നേറ്റത്തിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നും നിത്യാനന്ദ വ്യക്തമാക്കി. ‘നിങ്ങൾക്ക് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടോ? താൻ ആ കണ്ടുപിടുത്തത്തിന് അരികെയാണ്.

ശാസ്ത്രത്തിലൂടെ തന്നെ താൻ ഇത് തെളിയിക്കും’ കുരങ്ങുകൾക്കും മറ്റ് ചില മൃഗങ്ങൾക്കും മനുഷ്യർക്ക് ഉള്ളത് പോലെ ചില അവയവങ്ങൾ ഇല്ല. എന്നാൽ മനുഷ്യബോധത്തിന് അതീതമായ ചില മുന്നേറ്റങ്ങളിലൂടെ അവയുടെ ശരീരത്തിലെ അവയവങ്ങളെ ഇത്തരത്തിൽ മാറ്റി എടുക്കാൻ കഴിയും. ശാസ്ത്രീയമായി തന്നെ താനത് തെളിയിക്കുമെന്നും നിത്യാനന്ദ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം താൻ നടത്തി. അത് വിജയിച്ചതിന് പിന്നാലെയാണ് താൻ ഇക്കാര്യം ലോകത്തോട് വെളിപ്പെടുത്താൻ തീരുമാനിച്ചത്. നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകും. നിങ്ങൾക്ക് ഇത് രേഖപ്പെടുത്തി വെക്കാം ഒരു വർഷത്തിനകം താനിത് തെളിയിക്കും. സിംഹങ്ങൾക്കും കടുവകൾക്കും കുരങ്ങുകൾക്കുമായി ശരിയായ ഭാഷാ കോഡുകളും താൻ വികസിപ്പിക്കുന്നുണ്ടെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*