ഫെയിസ്ബുക്ക് പ്രണയം ഒടുവിൽ അദ്ദേഹം അരയ്ക്ക് താഴെ തളർന്നതെന്നു അവൾ അറിഞ്ഞു ഒടുവിൽ

പ്രണയത്തിന് അതിര്‍വരമ്പുകളില്ല. യഥാര്‍ത്ഥ പ്രണയം ഒരു തടസത്തിന്റെയോ കുറവിന്റെയോ പേരില്‍ ഇല്ലാതാകുന്നതുമല്ല. അത് നേടിയെടുക്കാന്‍ വേണ്ടത് നിശ്ചയദാര്‍ഢ്യം മാത്രം. അതിനുള്ള ഉത്തമ ഉദാഹരണമാണ് നാളുകളായി അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് ജീവിതം മുന്നോട്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിത സഖിയാക്കിയ നീതു എന്ന പെണ്‍കുട്ടി. മൂന്നിലേറെ മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് നീതുവും ശ്രീനാഥും പരിചയപ്പെട്ടത്.

യഥാർത്ഥ പ്രണയം ഒരു തടസത്തിന്റെയോ കുറവിന്റെയോ പേരിൽ ഇല്ലാതാകുന്നതുമല്ല. അത് നേടിയെടുക്കാൻ വേണ്ടത് നിശ്ചയദാർഢ്യം മാത്രം. അതിനുള്ള ഉത്തമ ഉദാഹരണമാണ് നാളുകളായി അരയ്ക്ക് താഴേയ്ക്ക് തളർന്ന് ജീവിതം മുന്നോട്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിത സഖിയാക്കിയ നീതു എന്ന പെൺകുട്ടി. മൂന്നിലേറെ മാസങ്ങൾക്ക് മുൻപ് ഫേസ്‌ബുക്കിലൂടെയാണ് നീതുവും ശ്രീനാഥും പരിചയപ്പെട്ടത്.

ആ ബന്ധം ഇപ്പോൾ മിന്നുകെട്ടിൽ എത്തി നിൽക്കുമ്പോൾ ലോകം ഒറ്റക്കെട്ടായി ഇവർക്ക് ആശംസ നേരുകയാണ്. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കൽ പുഷ്പാകരന്റെ മകൾ നീതുവും നരിപ്പറ്റ റോഡിൽ ചേലക്കാട് പനയുള്ളപറമ്പത്ത് നാണുവിന്റെ മകൻ ശ്രീനാഥുമാണു വിവാഹിതരായത്. ഫേസ്‌ബുക്കിലൂടെയുള്ള സുഹൃത് ബന്ധം പിന്നീട് പ്രണയമായി വളർന്നതാണ് നീതു എന്ന പതിനെട്ടുകാരിയെ ശ്രീനാഥിന് ജീവിതം സമ്മാനിച്ചത്. കോളജ് വിദ്യാർത്ഥിനിയാണു നീതു.

ഫേസ്‌ബുക് പരിചയം പ്രണയത്തിലെത്തിയതോടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട കാര്യം അറിഞ്ഞു കൊണ്ടും തന്നെയാണ് ബി.എ ഇക്കണോമിക്സിനു പഠിക്കുന്ന പത്തനംതിട്ട കൊച്ചോയിക്ക സെയ്യതോട് സ്വദേശിനി നീതു ശ്രീനാഥിന്റെ വീട്ടിലെത്തിയത്.രണ്ടു വർഷം മുൻപ് നടന്ന ബൈക്ക് അപകടത്തിലാണ് ശ്രീനാഥിന്റെ അരയ്ക്ക് താഴേയ്ക്ക് തളർന്നു പോയത്. ഏറെ ചികിത്സ നടത്തിയിട്ടും കാലുകൾക്ക് ചലനശേഷി തിരികെ കിട്ടിയില്ല.

മകളെ കാണാനില്ലെന്നു കാണിച്ച് നീതുവിന്റെ വീട്ടുകാർ പത്തനംതിട്ട ചിറ്റാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാദാപുരം ഡിവൈഎസ്‌പി പ്രിൻസ് ഏബ്രഹാമിന്റെ നിർദ്ദേശ പ്രകാരം വനിതാ പൊലീസ് നീതുവിനെ ശ്രീനാഥിന്റെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്ത് വനിതാ സെല്ലിലേക്കു മാറ്റി. തുടർന്നു പത്തനംതിട്ട പൊലീസെത്തി റാന്നി കോടതിയിൽ ഹാജരാക്കി.

ശ്രീനാഥിനോടൊപ്പം കഴിയാനാണ് ആഗ്രഹമെന്ന് കോടതിയിൽ പറഞ്ഞ നീതുവിനെ ബുധനാഴ്ച രാവിലെ താഴെ വള്ള്യാട്ട് സുദർശന മഹാവിഷ്ണു ക്ഷേത്ര മുറ്റത്ത് വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും ശ്രീനാഥിന് ഗൃഹപരിചരണം നടത്തുന്ന കക്കട്ടിലെ സ്നേഹപാലിയേറ്റിവ് പ്രവർത്തകരെയും സാക്ഷിയാക്കി ലളിതമായ ചടങ്ങിൽ വിവാഹം നടത്തി.

Marriage of facebook friends in kozhikode

പ്രണയത്തിന് അതിര്‍വരമ്പുകളില്ല. യഥാര്‍ത്ഥ പ്രണയം ഒരു തടസത്തിന്റെയോ കുറവിന്റെയോ പേരില്‍ ഇല്ലാതാകുന്നതുമല്ല. അത് നേടിയെടുക്കാന്‍ വേണ്ടത് നിശ്ചയദാര്‍ഢ്യം മാത്രം. അതിനുള്ള ഉത്തമ ഉദാഹരണമാണ് നാളുകളായി അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് ജീവിതം മുന്നോട്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിത സഖിയാക്കിയ നീതു എന്ന പെണ്‍കുട്ടി. മൂന്നിലേറെ മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് നീതുവും ശ്രീനാഥും പരിചയപ്പെട്ടത്.

Posted by Marunadan TV on Thursday, 14 March 2019