
മദ്യപിച്ച് പൂസായി വന്ന മകന് കാളിംങ്ങ് ബെല്ലില്‍ കെെവെച്ചു. ടരേേേേ…………… ബെല്ല് നിര്‍ത്താതെ അടിച്ചു.. നിസ്ക്കാരത്തിലായിരുന്ന ഉമ്മ സലാം വീട്ടിയ ഉടന്‍ വന്നു വാതില്‍ തുറന്നു. വലത്തുകാലുപൊക്കി ഉമ്മാനെ മകന് ചവിട്ടി. ”എന്താ തള്ളേ വാതില്‍ തുറക്കാനൊര് താമസം” പ്ടിം ഉമ്മതെറിച്ചു നിലത്തുവീണു. ഉമ്മയുടെ മുലപ്പാല്‍ ഊറ്റിക്കുടിച്ച് തടിച്ച് കൊഴുത്തവന്‍ ചാവാലിയായി മാറിയ ഒര് മാതാവിനെ പ്രഹരിക്കുമ്പോള്‍ പിടിച്ച് നില്‍ക്കാനുള്ള കെല്പ്പൊന്നും അതിനുണ്ടാവില്ലല്ലോ. നന്നായി വേദനിച്ചുകാണും. കണ്ണുനിറഞ്ഞിരുന്നു. എങ്ങനെയോ എണീറ്റു.
വെളുത്ത നിസ്ക്കാരക്കുപ്പായത്തിലേക്ക് നോക്കി. ഫിഷറെക്സ്ട്രചെരിപ്പിന്റെ അടയാളത്തില്‍ ചെളി പതിഞ്ഞിരിക്കുന്നു. പുറത്തേക്ക് പോയി ടാപ് തുറന്നു കഴുകി. പിറ്റേന്നു രാവിലെ ,പണിസ്ഥലത്തേക്ക് പോകവേ മകന്റെ കാല് ഒര് ഇളകിയ കല്ലില്‍ ചവിട്ടി.സ്ളിപ്പായി അടിമറിഞ്ഞു. വല്ലാത്തവേദന. വേച്ചുവേച്ചു ടൗണിലെത്തി. മര്മ്മചികിത്സകന്റെ അടുത്ത് പോയി കെട്ടിച്ചു. ഒരാഴ്ച്ച……മൂന്നാഴ്ച്ച ചികിത്സ തുടര്‍ന്നു. വേദനക്കൊരുമാറ്റവുമില്ല. ഹോസ്പിറ്റലില്‍ പോയി. എക്സറേ എടുത്തു. ഒന്നും അബ്നോര്മലായിട്ട് കണ്ടില്ല. എങ്കിലും പ്ളാസറ്ററിട്ടു. വീണ്ടും ആഴ്ച്ചകള്‍ കഴിഞ്ഞു. വേദനക്കൊര് കുറവില്ലെന്നു മാത്രമല്ല ഒരടി നടക്കാനാവുന്നില്ല. ഭ്രാന്തുകയറിയ മകന് പ്ളാസ്റ്ററൊക്കെ വലിച്ചു പൊട്ടിച്ചു .പിന്ന അലറിവിളിച്ചു.എന്താ മോനേ പ്ളാസ്റ്ററെല്ലാം…ഉമ്മ ചോദിച്ചു മടുത്തുമ്മാ.. ഉം ഉമ്മയൊന്ന് നോക്കട്ടെ… കിടക്കയില്‍ കാല്‍പ്പാദം ഉമ്മയുടെ മടിയിലേക്ക് നീട്ടിവെച്ചുമകനിരുന്നു.
ഉമ്മ കയ്യിലെന്തോ പശുവിന് നെയ്യോ മറ്റോ എടുത്ത മകന്റെ പാദത്തില്‍ തടവി. കുറച്ച് നേരം മാതൃത്ത്വത്തിന്റെ സീലുപതിഞ്ഞ ആ പുണ്യമാക്കപ്പെട്ട കരങ്ങള്‍ മലിനമാക്കപ്പെട്ട ആ കാലിനെ തടവിയപ്പോള്‍ അദ്ഭുതം സംഭവിക്കുകയായിരുന്നു. മര്‍മ്മശാസ്ത്രവും സാക്ഷാ അലോപ്പതിയും പരാജയപ്പെട്ടു പിമ്മാറിയിടത്ത് ഉമ്മയുടെ ഒര് കെെത്തലോടല് ചികിത്സക്ക് നാന്ദി കുറിക്കുകയായിരുന്നു. വേദനപോയി. മകന് നടന്നു നോക്കി. ഒര് കുഴപ്പവുമില്ല. ഉമ്മായെ വെറുപ്പിച്ചാല്‍ നമ്മുടെഒര് നരമ്പ് പോലും ക്രമത്തില്‍ വര്ത്തിക്കൂലാ എന്ത് ആധുനിക ശാസ്ത്രത്തിന്റെ സാനിധ്യമുണ്ടെങ്കിലും…… കാരണം പ്രസവിച്ചത് കൊണ്ട് നമ്മുടെ ഓണര്‍ ഉമ്മ അയത് കൊണ്ടല്ല മറിച്ച ഉമ്മമാരുടെ കണക്ഷന് നേരിട്ട് റബ്ബുമായിട്ടാണ്. അതോണ്ടല്ലേ പടച്ചവന് സ്വര്‍ഗ്ഗം പോലും ഉമ്മായുടെ കാല്ച്ചുവട്ടില് പടച്ചുവെച്ചത്.. ഉമ്മായുടെ കാല്‍ക്കല്‍വീണ് മകന് പൊട്ടിക്കരഞ്ഞു. എന്നോട് മാപ്പാക്കണം ഉമ്മാ…എന്തോരം വലിയ തെറ്റാ ഞാന്‍. അവന് ഉറക്കെക്കരഞ്ഞു.
ഉമ്മ അവനെ എഴുന്നേപ്പിച്ചു. കണ്ണുതുടച്ചു. ചേര്‍ത്തുപിടിച്ചു. നീയല്ലല്ലോ മോനേ തെറ്റുചെയ്തേ….മദ്യമല്ലേ….നിന്നോടുമ്മാക്കൊര് വെറുപ്പുമില്ല…………അന്നും ഉമ്മ ദുആ ചെയ്തത് മകനെ നേര്‍വഴിയിലാക്കണേ എന്നായിരുന്നു…… ആ വാക്കുകള്‍കൂടി കേട്ടപ്പോള്‍ തീര്‍ത്തും ഇല്ലാതായ മകന്… പരിവര്‍ത്തനത്തിന്റെ ചിന്ത വന്നു………… ഇന്നുകളില്‍ സ്നേസംകൊണ്ടുമ്മയെ വീര്‍പ്പ് മുട്ടിക്കുന്നു…
Leave a Reply