അന്യസംസ്ഥാന കച്ചവടക്കാര്‍ വില്‍ക്കുന്ന ഭംഗിയുള്ള പുതപ്പില്‍ പതിയിരിക്കുന്ന അപകടം

കാലവർഷം ആരംഭിക്കുന്നതോടെയും മഞ്ഞുകാലത്തും നനുത്തതും ഭംഗിയുള്ള വിവിധ വർണങ്ങളൊടുകൂടിയതുമായ പുതപ്പുകളുമായി നമ്മുടെ നാട്ടിൽ എത്തുന്ന ഉത്തരേന്ത്യൻ കച്ചവടക്കാർ നമുക്ക് സുപരിചിതമാണ്. വർഷങ്ങളായി ഇവരുടെ പ്രധാന വിപണന കേന്ദ്രമായി കേരളം മാറി. പുതപ്പുകൾ കൂടാതെ പലവിധ സാധനങ്ങളുമായി അവർ പലപ്പോഴും നമുക്ക്‌ ചുറ്റും കൂടും. വാഹനങ്ങളിൽ പോകുമ്പോൾ സൺ ഷേഡുകളുമായും ക്ലീനിംഗ്‌ സാധനങ്ങളുമായും മൊബൈൽ സ്റ്റാൻഡുകളുമായും അങ്ങനെ പല വിധ ഐറ്റംസുകളുമായി അവർ സിഗ്നലിൽ എത്തുമ്പോൾ നമുക്ക്‌ മുന്നിലെത്തും.

പലപ്പോഴും അതിന്റെ ഗുണനിലവാരം പോലും നോക്കാതെ കുറഞ്ഞ വിലയ്ക്ക്‌ അത്‌ നമ്മൾ വാങ്ങി ഉപയോഗിക്കുകയും ചെയ്യും.അവയിൽ ഏറ്റവും കൂടുതൽ വിൽപന നടക്കുന്നത്‌ പുതപ്പുകളാണ് . കാരണം അവ നമ്മുടെ വീട്ടു പടിക്കൽ എത്തിച്ചാണ് വിൽപന. വലിയ വില ചോദിക്കുന്ന ബെഡ്‌ ഷീറ്റുകൾ വിലപേശി വാങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത.

പുതിയ ബഡ്‌ ഷീറ്റുകൾ അടിക്കടി വാങ്ങുന്ന ശീലം വീട്ടമ്മമാർക്ക്‌ ഉള്ളതിനാൽ ഈ ബിസിനസ്‌ കാര്യമായി നടക്കുകയും ചെയ്യും. എന്നാൽ പലപ്പോഴും ഇതിന്റെയും ഗുണനിലവാരം നാം പരിശോധിക്കാറില്ല. തൂക്കം കൂട്ടുന്നതിനായി ഇതിൽ ഉപ്പ്‌ പോലെയുള്ള ലവണങ്ങൾ കലർത്തിയാണ് വിൽപനയ്ക്ക്‌ എത്തിക്കുന്നത്‌. ബെഡ്‌ ഷീറ്റ്‌ വിരിച്ച്‌ കിടന്നാൽ രാവിലെ എഴുനേൽക്കുമ്പോൾ കട്ടിലിനു ചുവട്ടിൽ വെള്ളം വീണ് കിടക്കുന്നത്‌ കാണാം. അതിനാൽ തന്നെ വാങ്ങിയ ഉടനെ ഇവ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. എന്നാൽ അതിനേക്കാൾ വലിയ ദോഷം ഇതിൽ ഉപയോഗിച്ചിരിക്കുന്ന പരുത്തിയോ പഞ്ഞിയോ എന്താണെങ്കിലും കൃത്യതയോടെ ആയിരിക്കില്ല നെയ്തിരിക്കുന്നത്‌.

ഈ പുതപ്പുകൾ ഒരിക്കലും ബെസ്റ്റ്‌ ക്വാളിറ്റിയിൽ ഉള്ളവ ആയിരിക്കില്ല. ഏറ്റവും മോശം സാഹചര്യത്തിൽ ഒരു പക്ഷെ കുടിൽ വ്യവസായം പോലെയോ മറ്റോ ചെയ്യുന്നവ ആയിരിക്കാം. അതിനാൽ തന്നെ ക്വാളിറ്റി ചെക്കിംഗ്‌ ഒന്നും നടത്താതെയായിരിക്കും നമ്മിലേക്ക്‌ ഇത്‌ എത്തിച്ചേരുന്നത്‌. അതിൽ പറ്റിയിരിക്കുന്ന തരികൾ കുട്ടികൾക്ക്‌ ആസ്ത്മ പോലെയുള്ള വലിയ ശ്വാസകോശ അസുഖങ്ങൾ പിടിപെടാൻ ഇടയാക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട്‌ ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത വീഡിയോ കണ്ടു നോക്കൂ

പുതിയതായി വാങ്ങിയ പുതപ്പിനെ ബെഡിൽ വിരിച്ച ശേഷം തിരിച്ചെടുക്കുമ്പോൾ പരുത്തിയുടെ തരി വലിയ തോതിൽ ഇളകി വരികയും ടേബിൾ ഫാനിൽ ഉൾപ്പടെ പറ്റിപ്പിടിച്ച്‌ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഇത്‌ ശ്വസനത്തിലൂടെ ശ്വാസകോശത്തിൽ എത്തുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്‌. ഇനിയെങ്കിലും ഇത്തരം പുതപ്പുകൾ വാങ്ങുമ്പോൾ ശ്രദ്ധയോടെ നോക്കി വാങ്ങിയില്ലെങ്കിൽ വലിയ അപകടത്തിലേക്കാണ് നമ്മൾ പോകുന്നതെന്ന മുന്നറിയിപ്പാണ് നൽകുന്നത്‌.