വീട്ടിൽ നല്ല അസ്സലായി ഇനി പയർ വളർത്താം, 100 മേനി വിളയാനുള്ള ഉഗ്രൻ വിദ്യ അറിയാം

വീട്ടിൽ തന്നെ നല്ല ഉഷാറായിട്ട് പയർ കൃഷി നടത്താം. എല്ലാ വീട്ടിലും ഒരു പച്ചക്കറി തോട്ടം ഉണ്ടായാൽ എന്തൊക്കെ ലാഭം ആണല്ലേ മായമുള്ള പച്ചക്കറി പുറത്തു നിന്നും വാങ്ങി ശരീരം കേടാക്കേണ്ടി വരില്ല ഒപ്പം പണവും ലാഭം.പലരുടേയും ഇടക്കെ ഇടക്കേ പയറുകറി വയ്ക്കാറുണ്ട് ചിലപ്പോൾ പയറു തോരൻ, പഴുപ്പ് ഉപ്പേരി അങ്ങനെ വെറൈറ്റി ആയി പയർ വിഭവങ്ങൾ നമ്മുടെ വീട്ടിൽ സ്ഥിരം കണ്ടു വരാറുണ്ട്, അതിന് അത്യാവശ്യമായ പച്ചപ്പയർ നമുക്ക് വീട്ടിൽ തന്നെ ഒന്ന് കൃഷി ചെയ്താലോ. നല്ല ഫ്രഷ് ആയിട്ട് തന്നെ പൊട്ടിച്ചു കറിവെക്കാൻ മാത്രമല്ല നാച്ചുറലായി നാടൻ വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന പയറിന്റെ സ്വാദ് കൂടും.

പയറ് നട്ടു പിടിപ്പിച്ചത് ശേഷം പലരുടെ വീട്ടിലും അത് പച്ചപിടിക്കാറില്ല കാരണം അതിന് ഇട്ടു കൊടുകുന്ന വളം ശരി അല്ലാത്തത് കൊണ്ടും പിന്നെ ഉറുബിന്റെയും ചാഴിയുടെയും ശല്യം കൊണ്ടൊക്കെ ആണ്. ഇവരുടെ ശല്യം ഒഴിവാക്കി പയർ നല്ലപോലെ തളച്ചു വളരാൻ ഒരു വഴികളുണ്ട്.

ആദ്യം തന്നെ പച്ചപ്പയർ ഉണക്കി വയ്ക്കുക എന്നിട്ട് ഉണങ്ങിയ പയറിൽ നിന്ന് മണികൾ എടുത്ത് മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്തു ഇടുക അത് എന്തിനാണെന്ന് വെച്ചാൽ പൊട്ടപ്പയർ മണികൾ വെള്ളത്തിൽ കുതിർത്തശേഷം പൊങ്ങി കിടക്കുന്നത് കാണാം അപ്പോൾ നമുക്ക് എളുപ്പം അതെടുത്ത് മാറ്റാൻ സാധിക്കും, അതിനു ശേഷം ഈ മണികൾ ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞു ചെറുതായിട്ട് നനച്ചു മാറ്റി വെക്കുക. പിറ്റേദിവസം അത് എടുക്കുമ്പോൾ എല്ലാ മുളച്ചു വന്നിട്ടുണ്ടാകും, ഇനി മണ്ണിൽ ചെറിയ ഒരു കുഴി പോലെ ആക്കി മുളപ്പിച്ച പയറുകൾ മുള വന്ന ഭാഗം താഴെതോട്ടാക്കി വച്ചു പിന്നെ മുഴുവനായിട്ട് അതും മണ്ണു കൊണ്ടു മൂടവുനതാണ്. ഇനി വേണമെങ്കിൽ ഇല വന്നു കഴിഞ്ഞിട്ട് മണ്ണിൽ നടാവുന്നതാണ് ,എങ്ങനെയാണെന്ന് വെച്ചാൽ മുട്ടത്തോടിൽ മണ്ണു നിറച്ച അതിലേക്കു മുള വന്ന പയറിനെ ഭാഗം ഇറക്കി കൊടുത്തു മാറ്റി വെച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഇല വരുന്നത് കാണാം എന്നിട്ട് മുട്ടത്തൊണ്ടു എടുത്ത് ചെറുതായിട്ട് പൊട്ടിച്ച് മണ്ണിലേക്ക് വയ്ക്കാവുന്നതാണ്.

വെള്ളം കുത്തനെ ഇതിന്മേൽ ഒഴിക്കാതെ തെളിക്കാൻ മാത്രമേ പാടുകയുള്ളൂ. നല്ലപോലെ പയർ ഉണ്ടാകാൻ പച്ചക്കറി അറിഞ്ഞതിന്റെ വേസ്റ്റ്, ചായ തിളപ്പിച്ച് കഴിഞ്ഞ് തെയില, മുട്ട തൊണ്ട് പിന്നെ വെണ്ണീർ ഒക്കെ ഇട്ടു കൊടുത്താൽ നല്ല പോലെ പയർ വളർന്നു കിട്ടും, നല്ല വെയിലുള്ള സമയത്ത് വെണ്ണീർ ഇട്ട് കൊടുക്കുന്നത് വളരെ നല്ലതാണ് അതിന്മേൽ മണ്ണു ഇടാവുന്നതുമാണ്, എന്നിട്ട് പുളിയുറുമ്പ് കൂടി കൂട്ടി എവിടെയെങ്കിലും ഇരിക്കുന്നത് കണ്ടാൽ അത് ഈ പയർ വളരുന്നതിന് അടുത്ത് വച്ചാൽ ഉറുമ്പിനെയും ചാഴിയുടെയും ശല്യം മാറിക്കിട്ടും.

ഇത് പോലെ കൃഷി ചെയ്താൽ ഒരുപാട് പയറു നന്മുക് കിട്ടും. എല്ലാവരും ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കുക എന്നിട്ട് മറ്റുള്ളവരിലേക്ക് ഇത് എത്തിക്കുക. ഇത്രയും ഉപകാരപ്രദമായ അറിവുകൾ ലഭിക്കാൻ വീണ്ടും വരുക. നല്ലൊരു ദിനം ആശംസിച്ചു കൊണ്ട് നന്ദി!

Be the first to comment

Leave a Reply

Your email address will not be published.


*