20 പവൻ കൊണ്ട് ഒക്കെ എന്തു കിട്ടാനാ, എന്ന സ്ഥിരം ചോദ്യത്തിന് ഒരു അവസാനമായി, ഉഗ്രൻ കളക്ഷൻ

20 പവൻ കൊണ്ട് ഒക്കെ എന്തു കിട്ടാനാ എന്ന് ചോദിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കാണണം… വിവാഹസമയത്ത് സ്വർണം എടുക്കുമ്പോൾ ഈ വില കൂടിയ സാഹചര്യത്തിൽ നമ്മൾ മക്കൾക്ക് കൊടുക്കുന്നതിൽ നിന്നും ഒരു അഞ്ചോ പത്തോ പവൻ കുറക്കും. പലർക്കും അത് വളരെ വിഷമം തന്നെയാണ്, സാധാരണക്കാർ എല്ലാം 30 പവൻ ഒക്കെയെ മക്കൾക്ക് കരുതിയിട്ടുണ്ടാകുള്ളൂ.. പക്ഷെ സ്വർണത്തിന് വില കത്തി കയറി നിൽക്കുന്ന സാഹചര്യത്തിൽ അവർ അത് 20 പവൻ ആകാനും സാധ്യത ഉണ്ട് .

ഇപ്പോഴത്തെ വില അനുസരിച്ച് 20 പവന് വേണം ആറ് ലക്ഷം രൂപയോളം. 20 പവൻ എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയും, വിവാഹദിവസം ആഭരണങ്ങൾ നിറയെ വേണമെന്നാണ് പണ്ടുതൊട്ടേ ആളുകളുടെ വിചാരം അങ്ങനെയിരിക്കെ 20 പവൻ കൊണ്ടു എന്ത് കിട്ടും എന്നുള്ള ചോദ്യം എല്ലാവരുടെ മുമ്പിലും ഉണ്ടാകും..

എന്നാൽ ഇനി 20 പവന്- 5 മാല, 5 വള, രണ്ടു മോതിരം, ഒരു പാദസരം,ഒരു കമ്മലും കിട്ടും എന്ന് പലർക്കും പുതിയ അറിവായിരിക്കും. പക്ഷേ പലരും പറയും ഇതൊക്കെ ഒരു ദിവസത്തേക്ക് ഉണ്ടാകുകയുള്ളൂ എന്ന്.. സത്യം പറഞ്ഞാൽ കല്യാണം കഴിഞ്ഞാൽ പലരും ഇതൊന്നും ഉപയോഗിക്കാറില്ല, എല്ലാവരും നിത്യേന ഉപയോഗിക്കാം പറ്റുന്ന ആഭരണങ്ങൾ തന്നെയാണ് വാങ്ങാറുള്ളത്. വിവാഹത്തിന്റേ അന്ന് കയ്യിലും കഴുത്തിലും ഒക്കെ 20 പവൻ കൊണ്ടും നിറഞ്ഞു നിൽക്കാൻ ഇങ്ങനത്തെ സെറ്റുകൾ ഉപകാരപ്പെടും.. പിന്നെ സ്വർണം എപ്പോൾ വിറ്റാലും നമുക്ക് പണം കിട്ടും എന്ന് ഉറപ്പാണ്.

വ്യത്യസ്തമായ മോഡലുകളിൽ ഉള്ള 20 പവന്റെ വിവാഹ സെറ്റ് കാണാൻ ഈ വീഡിയോ കാണുക.. ഒപ്പം ഇതിൻറെ ആവശ്യം ഉണ്ടെന്നു തോന്നുന്നവർക്ക് കാണിച്ചു കൊടുക്കുക..കൂടാതെ ഇതുപോലെയുള്ള നല്ല നല്ല വീഡിയോസിന് വീണ്ടും വരിക.

 

Be the first to comment

Leave a Reply

Your email address will not be published.


*