പ​ഠി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ച്ഛ​ൻ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി: ജന്മനാ അ​സ്ഥി രോ​ഗി​യാ​യ; ‘കൗ​മാ​ര​ക്കാ​രി​യാ​യ ആ ​പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങി ന​ട​ന്ന​ത് ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ലേ​ക്കാ​ണ്’

രാ​ജ​സ്ഥാ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ക​ളി​ൽ​നി​ന്നു സി​വി​ൽ സ​ർ​വീ​​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള ഉ​മു​ലി​ന്‍റെ ജീ​വി​തം പോ​ർ​ക്ക​ള​ത്തി​ൽ ശ​ത്രു​സൈ​ന്യ​ത്തെ ഒ​റ്റ​യ്ക്കു പൊ​രു​തി വി​ജ​യി​ച്ച പോ​രാ​ളി​യു​ടേ​താ​ണ്. പ​ഠി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ച്ഛ​ൻ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ജന്മനാ അ​സ്ഥി രോ​ഗി​യാ​യ, കൗ​മാ​ര​ക്കാ​രി​യാ​യ ആ ​പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങി ന​ട​ന്ന​ത് ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ലേ​ക്കാ​ണ്. ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ൾ​ക്ക് അ​ഭ​യം ന​ൽ​കാ​ൻ ക​ള്ള​ൻ​മാ​രും പി​ടി​ച്ചു​പ​റി​ക്കാ​രും വി​രാ​ജി​ച്ചി​രു​ന്ന ത്രി​ലോ​ക്പു​രി​യി​ലെ ചേ​രി​യെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

പ​തി​മൂ​ന്നാം വ​യ​സി​ൽ കു​ടും​ബം ഉ​പേ​ക്ഷി​ച്ചു പ​ഠി​ക്കാ​ൻ പു​റ​പ്പെ​ട്ട ഉ​മു​ൽ എ​ന്ന കൗ​മാ​ര​ക്കാ​രി​യെ ഇ​ന്നു നി​ങ്ങ​ൾ ഒ​രു​പ​ക്ഷേ അ​റി​യും. യുപിഎസിയുടെ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ 420-ാം റാ​ങ്ക് നേ​ടി​യ ആ ​പെ​ണ്‍​കു​ട്ടി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നത് അഭിമാനത്തോടെയാണ്. 15 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വീ​ട് ഉ​പേ​ക്ഷി​ച്ച് പെരുവഴിയിലേ​ക്ക് ഇ​റ​ങ്ങി ന​ട​ന്ന ആ ​കൗ​മാ​ര​ക്കാ​രി​യു​ടെ ക​ണ്ണു​ക​ളി​ൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ ഇപ്പോൾ ചിരിക്കുന്നുണ്ടാകും. കൂടുതൽ പ്രകാശത്തോടെ.

അ​ഞ്ചാം വ​യ​സി​ൽ ഡ​ൽ​ഹി​യി​ലേ​ക് രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് അ​ഞ്ചാം വ​യ​സി​ലാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​മു​ൽ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ അ​ഴു​ക്ക് വ​ന്ന​ടി​ഞ്ഞി​രു​ന്ന ഖാ​നേ​ഖാ​ന​യ്ക്ക് സ​മീ​പം ചെ​റ്റ​ക്കു​ടി​ലി​ൽ താ​മ​സം. ഹ സ്റ​ത്ത് നി​സാ​മു​ദീ​ൻ റോ​ഡി​ന്‍റെ ഓ​ര​ത്ത് തു​ണി​ക​ൾ വി​റ്റാ​ണ് അ​ച്ഛ​ൻ കു​ടം​ബം പോ​റ്റി​യി​രു​ന്ന​ത്. ജന്മ​നാ അ​സ്ഥി രോ​ഗി​യാ​യി​രു​ന്നു ഉ​മു​ൽ. എ​ല്ലു​ക​ൾ​ക്ക് ബ​ല​ക്കു​റ​വ്. ചെ​റി​യ വീ​ഴ്ച പോ​ലും അ​സ്ഥി ഒ​ടി​യു​ന്ന​തി​നു കാ​ര​ണ​മാ​യി. ചാ​ടി​യും ഓ​ടി​യും ന​ട​ക്കേ​ണ്ട ബാ​ല്യ​ത്തി​ൽ ഉ​മു​ലി​ന് രോ​ഗം ക​ഷ്ട​പ്പെ​ടു​ത്തി​യ​ത് ചി​ല്ല​റ​യൊ​ന്നു​മ​ല്ല. അ​സ്ഥി ഒ​ടി​ഞ്ഞ​ത് 16 ത​വ​ണ. ഇ​തി​ൽ എ​ട്ടു ത​വ​ണ ശ​സ​ത്ര​ക്രി​യ​ നടത്തി. പ​ക്ഷേ ഇ​തൊ​ന്നും ഉ​മു​ലി​ന് ത​ള​ർ​ത്തി​യി​രു​ന്നില്ല

പ​ഠി​ത്ത​ത്തി​ൽ കേ​മ പ​ഠി​ക്കാ​നു​ള്ള മോ​ഹം ചെ​റുു​പ്പ​ത്തി​ലെ ഉ​മു​ലി​ന്‍റെ ര​ക്ത​ത്തി​ൽ ഉണ്ടായിരു​ന്നു. ഒ​രു​പ​ക്ഷേ അ​തു​കൊ​ണ്ടാ​വാം പി​ന്നീ​ട് വീടിനെ ഉ​പേ​ക്ഷി​ച്ച​പ്പോ​ഴും (അല്ലെങ്കിൽ വീട്ടുകാർ അവളെ ഉപേക്ഷിച്ചപ്പോഴും)ആ ​കു​ഞ്ഞു ഹൃ​ദ​യം വ്യതിചലിക്കാതിരു ന്നത്. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ​ട്ടേ​ൽ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യ​യ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചേ​ർ​ന്നു പ​ഠ​നം ആ​രം​ഭി​ച്ച ഉ​മു​ൽ പ​ഠ​ന​ത്തി​ൽ കേ​മി​യാ​യി​രു​ന്നു. അ​ഞ്ചാം ക്ലാ​സ് വ​രെ കൊ​ച്ചു മി​ടു​ക്കി​യാ​യ ഉ​മു​ൽ പ​ഠി​ച്ച​ത് ഇ​വി​ടെ​യാ​യി​രു​ന്നു.ശേ​ഷം പ​ഠ​നം സ​ർ​ക്കാ​ർ ട്ര​സ്റ്റാ​യ അ​മ​ർ ചാ​രി​റ്റി ന​ട​ത്തി​യി​രു​ന്ന സ്കൂ​ളി​ൽ. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു പോ​ലും വ​ക​യു​ണ്ടാ​യി​രു​ന്നി​ല്ല ഉ​മു​ലി​ന്. പ​ക്ഷേ അ​വ​ൾ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ​തി​നാ​ൽ പ​ണ​ച്ചെ​ല​വി​ല്ലാ​തെ പ​ഠി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട​ല്ലോ എ​ന്ന ആ​ത്മ​സം​തൃ​പ്തി​യാ​യി​രു​ന്നു അ​ത്.

ഒ​റ്റ​പ്പെ​ടലിന്‍റെ ജീവിതം വ​ർ​ഷം 2001. ഉ​മു​ലും കു​ടം​ബം താ​മ​സി​ച്ചി​രു​ന്ന ഡ​ൽ​ഹി​യു​ടെ ഭാ​ഗം വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​ഴി​പ്പി​ക്ക​പ്പെ​ട്ടു. ദ​ക്ഷി​ണ ഡ​ൽ​ഹി​യെ കി​ഴ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കൂ​റ്റ​ൻ പാ​ലം പ​ണി​യു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്. കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട കു​ടും​ബം ഡ​ൽ​ഹി​യി​ലെ ത​ണു​പ്പി​ൽ വ​ല​ഞ്ഞു. പി​ടി​ച്ചു നി​ല്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. രാ​ജ​സ്ഥാ​നി​ലെ ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി പോ​കാ​ൻ അ​ച്ഛ​ൻ തീ​രു​മാ​നി​ച്ചു. കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴും പ​ഠ​ന​ത്തെ കു​റി​ച്ചു മാ​ത്രം ചി​ന്തി​ക്കു​ക​യും സ്വ​പ്നം കാ​ണു​കും ചെ​യ്ത ഉ​മു​ൽ തു​ട​ർ പ​ഠ​നം അ​ർ​വാ​ചി​ൻ ഭാ​ര​തി ഭ​വ​നി​ൽ തു​ട​രു​ന്ന​തി​നു​ള്ള ചി​ന്ത​യി​ലാ​യി​രു​ന്നു. വൈ​ക​ല്യ​മു​ള്ള കു​ട്ടി​യാ​യ​തി​നാ​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​മു​ള്ള ഭാ​ര​തി ഭ​വ​നി​ൽ കാ​ര്യ​ങ്ങ​ൾ അ​ല്പം കൂ​ടി ഭേ​ദ​മാ​യി​രി​ക്കു​മ​ല്ലോ.

എ​ന്നാ​ൽ ഉ​മു​ലി​ന്‍റെ തീ​രു​മാ​ന​ത്തെ കു​ടും​ബം എ​തി​ർ​ത്തു. ഒ​രു പെ​ണ്‍​കു​ട്ടിക്കു ല​ഭി​ക്കേ​ണ്ട​തി​ൽ ആ​വ​ശ്യ​ത്തി​ൽ അ​ധി​കം വി​ദ്യാ​ഭ്യാ​സം ഉ​മു​ലി​നാ​യി എ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞു. അ​മ്മ അ​ച്ഛ​ന്‍റെ തീ​രു​മാ​ന​ത്തെ പി​ന്താ​ങ്ങി. ഇ​നി​യും തു​ട​ർ​ന്നു പ​ഠി​ച്ചാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വ​ഴി​തെ​റ്റി പോ​കു​മെ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ കണ്ടെ ത്തൽ. എ​ന്നാ​ൽ ഉ​മു​ൽ മ​ന​സി​ൽ ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. ത​ന്നി​ഷ്ട​ക്കാ​രി​യാ​യ മ​ക​ളെ അ​ച്ഛ​ൻ ശാ​പ​വാ​ക്കു​ക​ളോ​ടെ ഉ​പേ​ക്ഷി​ച്ചു. ബ​ന്ധം മു​റി​ച്ച് കു​ടം​ബം രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യി.ജീ​വി​ത​ത്തി​ൽ കൗ​മാ​രി​ക്കാ​രി​യാ​യ ഉ​മു​ൽ ത​രി​ച്ചു പോ​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ വി​ധി​ക്കു മു​ന്പി​ൽ പ​ക​ച്ചു നി​ന്ന പെ​ണ്‍​കു​ട്ടി ത്രി​ലോ​ക്പു​രി​യി​ലെ ചേ​രി​യി​ലേ​ക്ക് ന​ട​ന്നു.

ട്യൂ​ഷ​ൻ ടീ​ച്ച​റാ​യി മു​ന്നോ​ട്ട് പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തി​യി​രു​ന്ന ഉ​മു​ലി​ന് തേ​ടി അ​ധ്യാ​പി​ക​യു​ടെ ക​ര​ങ്ങ​ൾ എ​ത്തി. അ​വ​ർ അ​വ​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി. പ​ഠ​നം തു​ട​ർ​ന്ന ഉ​മു​ലി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ്. പ​ഠ​നച്ചെ​ല​വി​ന് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ചെ​ങ്കി​ലും ജീ​വി​ത ചെ​ല​വു​ക​ൾ​ക്കാ​യി അ​വ​ൾ പാ​ടു​പ്പെ​ട്ടു. ചേ​രി​യി​ലെ കു​ട്ടി​ക​ളെ ട്യൂ​ഷ​ൻ പ​ഠി​പ്പി​ച്ചാ​ണ് ഉ​മു​ൽ ഇ​തി​നു മാ​ർ​ഗം ക​ണ്ട​ത്. എ​ന്നാ​ൽ റി​ക്ഷാ​ക്കാ​ര​ന്‍റെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ​യും മ​ക്ക​ളാ​യി​രു​ന്ന അ​വ​രി​ൽ​നി​ന്നും ഭീ​മ​മാ​യ തു​ക ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ ട്യൂ​ഷ​ൻ ബാ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി. ദി​വ​സം എ​ട്ടു മ​ണി​ക്കൂ​ർ വി​വി​ധ ബാ​ച്ചു​ക​ൾ​ക്കാ​യി ഉ​മു​ൽ ട്യൂ​ഷ​ൻ എ​ടു​ത്തു.

ക​ള്ള​ന്മാ​രു​ടെ ചേ​രി​യി​ൽ ചേ​രി​ക​ൾ കു​പ്ര​സി​ദ്ധ​മാ​ണ്. ക​ള്ള​മാ​രും പി​ടി​ച്ചു​പ്പ​റി​ക്കാ​രു​ടെ​യും കേ​ന്ദ്രം. കൗ​മാ​ര​ക്കാ​രി​യാ​യ ഉ​മു​ലി​ന് സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​റ്റ​യ്ക്കു​ള്ള ചേ​രി​യി​ലെ ജീ​വി​തം ഭീ​തി​ത​മാ​യി​രു​ന്നു. പ​ക്ഷേ ഉ​മു​ലി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യത്തെ തോ​ൽ​പ്പി​ക്കാ​ൻ അ​വ​യ്ക്കു കഴിഞ്ഞില്ല. ത്രി​ലോ​ക്പു​രി​യി​ലെ ഉ​മു​ലി​ന്‍റെ അ​യ​ൽ​വാ​സി​യാ​യി​രു​ന്ന ഷ​ഹ്നാ​ഗ് ബീ​ഗ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ ഇ​തു വ്യ​ക്ത​മാ​ണ്. “”ധീ​ര​യാ​യി​രു​ന്നു ഉ​മു​ൽ. ഒ​റ്റ​യ്ക്കാ​യി​രു​ന്നു അ​വ​ൾ വീ​ട്ടി​ൽ ജീ​വി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഞാ​ൻ എ​ന്‍റെ മ​ക​ളെ അ​വ​ൾ​ക്കൊ​പ്പം കൂ​ട്ടു​കി​ട​ക്കാ​ൻ വി​ടു​മാ​യി​രു​ന്നു. പ​ക​രം അ​വ​ൾ എ​ന്‍റെ മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ട്യൂ​ഷ​ൻ ന​ൽ​കി.​”

ജെ​ആ​ർ​എ​ഫോ​ടെ ജെഎ​ൻ​യു​വി​ൽ 91 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ് ടു ​വി​ജ​യി​ച്ച ഉ​മു​ൽ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡി​ഗ്രി​ക്ക് ചേ​ർ​ന്നു. ട്യൂ​ഷ​ൻ ത​ന്നെ​യാ​യി​രു​ന്നു പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വു ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗം. ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡി​ബേ​റ്റ് വേ​ദി​യി​ൽ ഉ​മു​ൽ താ​ര​മാ​വു​ന്ന​ത് ഇ​തോ​ടെ​യാ​ണ്. പ​ല മ​ത്സ​ര​ങ്ങ​ളു​ടെ​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വ​ലി​യ തു​ക​യാ​യി​രു​ന്നു. ഉ​മു​ൽ ഡി​ബേ​റ്റ് വേ​ദി​യി​ൽ തി​ള​ങ്ങി. എ​ന്നാ​ൽ പ​ല മ​ത്സ​ര​ങ്ങ​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​യ​തി​നാ​ൽ അ​വ​ൾ​ക്കു പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഈ ​സ​മ​യ​മാ​യി​രു​ന്നു അ​വ​ൾ ട്യൂ​ഷ​ൻ എ​ടു​ത്തി​രു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ ഗാ​ർ​ഗി കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഉ​മു​ലി​ന് ദു​ഷ്ക​ര​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ വീ​ണു പ​രി​ക്കേ​റ്റ ഉ​മു​ലി​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രു വ​ർ​ഷം വീ​ൽ​ചെ​യ​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഏ​തു ക​ഷ്ട​പ്പാ​ടു​ക​ളും സ​ഹി​ക്കാ​നും അ​വ​ൾ മ​ന​സി​നെ പാ​ക​പ്പെ​ടു​ത്തി​യി​രു​ന്നു. ജെ​ആ​ർ​എ​ഫ് നേ​ടി​യ​തോ​ടെ ഉ​മു​ലി​ന്‍റെ ജീ​വി​തം മാ​റി​മ​റി​ഞ്ഞു. മാ​സം 25,000 രൂ​പ സ്റ്റൈ​പ്പന്‍റ് ആയി ല​ഭി​ക്കും. കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​യാ​യ ജെഎൻ​യു​വി​ൽ പ്ര​വേ​ശ​നം. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സാ​യി​രു​ന്നു വി​ഷ​യം. പി​എ​ച്ച്ഡി​ക്കാ​യി റി​സ​ർ​ച്ച് പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കു​ന്പോ​ഴും സി​വി​ൽ സ​ർ​വീ​സ​സ് മ​ന​സി​ൽ നീ​റ്റ​ലാ​യി കി​ട​ന്നു.ആ​ദ്യ പ​രി​ശ്ര​മ​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ് വൈ​ക​ല്യ​ങ്ങ​ളെ തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു ഉ​മു​ൽ ജെഎ​ൻ​യു​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. പ​ഠ​ന​ത്തി​ലും പാഠ്യേത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​വു പു​ല​ർ​ത്തി​യ ഉ​മു​ൽ പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ത്ഭു​ത​മാ​യി​രു​ന്നു.

കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ഉ​മു​ലി​ന്‍റെ അ​ഭി​ലാ​ഷ​മാ​യി​രു​ന്നു ഐ​എ​എ​സ് ആ​കു​ക എ​ന്ന​ത്. പി​എ​ച്ച്ഡി​ക്കു ശേ​ഷ​മാ​ണ് ശ്ര​മി​ച്ച​ത്. ക​ഠി​ന​മാ​യ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ ആ​ദ്യ​ത്തെ പ​രി​ശ്ര​മ​ത്തി​ൽ ത​ന്നെ വി​ജ​യി​ച്ചു. ഓ​ൾ ഇ​ന്ത്യ​യി​ൽ 420-ാമ​ത്തെ റാ​ങ്ക്. അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ള്ള റി​സ​ർ​വേ​ഷ​ൻ പ​രി​ഗ​ണി​ക്കു​ന്പോ​ൾ ഐ​എ​എ​സ് കി​ട്ടു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​മു​ൽ ഇ​പ്പോ​ൾ. പ​രീ​ക്ഷയി​ൽ വി​ജ​യി​ച്ച ഉ​മു​ലി​ന് തേ​ടി അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​ണ്. പ​ക്ഷേ എ​ന്ന​ത്തേ​യും പോ​ലെ ഉ​മു​ൽ ചി​രി​യോ​ടെ അ​തി​നെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ വി​ജി​യി​ച്ചു എ​ന്ന​ത് നി​സാ​ര​മാ​യ ഒ​രു നേ​ട്ട​മാ​ണെ​ന്നാ​ണ് ഉ​മു​ലി​ന്‍റെ പ​ക്ഷം. വ​ലി​യ നേ​ട്ട​ങ്ങ​ൾ ഇ​നി​യും കൈ​വ​രി​ക്കാ​നു​ണ്ട്. ഉ​റ​പ്പാ​ണ് ഉ​മു​ൽ അ​തു കൈ​വ​രി​ക്കു​ക ത​ന്നെ ചെ​യ്യും.

ഈദ് ആഘോഷിക്കും കുടുംബത്തോടൊപ്പം ഉ​പേ​ക്ഷി​ച്ചു എ​ങ്കി​ലും എ​നി​ക്ക് കു​ടും​ബ​ത്തോ​ട് പി​ണ​ക്ക​മി​ല്ല. ഐ​എ​എ​സ് എ​ന്നു പ​റ​ഞ്ഞാ​ൽ അ​വ​ർ​ക്കു മ​ന​സി​ലാ​കു​ക പോ​ലു​മി​ല്ല. പ​ക്ഷേ വ​രു​ന്ന ഈ​ദി​ന് ഞാ​ൻ എ​ന്‍റെ കു​ടും​ബ​ത്തെ കാ​ണും. അ​വ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കും എ​ന്‍റെ പെ​രു​നാ​ൾ ആ​ഘോ​ഷം. കടപ്പാട്

Be the first to comment

Leave a Reply

Your email address will not be published.


*