Category Archives: LATEST UPDATES

LATEST UPDATES

പെങ്ങൾകുട്ടിക്ക് ചോർ വാരി കൊടുക്കുന്ന ഏട്ടന്ടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ

പെങ്ങൾകുട്ടിക്ക് ചോർ വാരി കൊടുക്കുന്ന ഏട്ടന്ടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ.

VIDEo

എന്റെ പെങ്ങൾകുട്ടിയാട്ടോ.. 😍 😍 😍 ഇതൊക്കെ കാണുമ്പോ മനസില്‍ ഒരു സന്തോഷം 👌❤️❤️

Posted by Variety Videos on Saturday, 19 January 2019

പ്രസവം പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും നിർത്താം

പ്രസവിക്കുന്നത് പെണ്ണല്ലേ അപ്പോൾ പിന്നെ പ്രസവം നിർത്തേണ്ടതും പെണ്ണല്ലേ ഇതാണ് നമ്മുടെ സമൂഹത്തിലെ പൊതുവായ ധാരണ. എന്നാൽ ഈ ധാരണ മാറ്റേണ്ട സമയമായിരിക്കുന്നു എന്ന ഓർമപ്പെടുത്തലാണ് പാലക്കാട് സ്വദേശി ഹബീബിന്റെ കുറിപ്പ്. അദ്ദേഹം ചെയ്ത വാസക്ടമി എന്ന ശസ്ത്രക്രിയയെ കുറിച്ച് നമ്മളുമായി പങ്കുവെയ്ക്കുകയാണ് ഹബീബ്. എന്നുവെച്ചാൽ ആണുങ്ങൾക്ക് ചെയ്യാവുന്ന പ്രസവം നിർത്തൽ പ്രക്രിയ എന്നർത്ഥം.കൂടുതൽ വിവരങ്ങൾക്ക് ഹബീബിന്റെ പോസ്റ്റ് വായിക്കാം…“പെണ്ണുങ്ങൾ ആയാൽ പലതും സഹിക്കേണ്ടി വരും”, ” എനിക്കൊന്നും ചെയ്യാൻ പറ്റില്ല, വേണെങ്കിൽ അവൾ ചെയ്‌തോട്ടെ”, “ആ പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ, അവന്റെയൊരു കഷ്‌ടപ്പാട്‌!”… ആശ്‌ചര്യചിഹ്‌നങ്ങളും ആത്മഗതങ്ങളും ആഴ്‌ന്നിറങ്ങുന്ന നോട്ടങ്ങളും പെണ്ണിന്‌ പുതുമയല്ല. ഇവിടെ പറയുന്നത്‌ പെണ്ണിനെ കുറിച്ചുമല്ല, എന്നാൽ പെണ്ണിന്‌ വേണ്ടിയാണ്‌.ഒന്നു കൂടി വ്യക്തമാക്കിയാൽ, ഒരു ആവശ്യം പരിഗണിക്കുമ്പോൾ തൊലിക്ക്‌ തൊട്ടു താഴെ ചെയ്യാവുന്ന ലളിതമായ ഒരു പ്രൊസീജർ വേണോ അതോ വയറ്‌ കീറി തൊലിയും പേശികളും തുളച്ച് അതിനുള്ളിലെ അവയവത്തിൽ ചെയ്യുന്ന ശസ്ത്രക്രിയ വേണോ എന്ന് രണ്ട്‌ ഓപ്‌ഷൻ ഡോക്ടർ മുന്നിൽ വച്ചാൽ നിങ്ങളേത് തിരഞ്ഞെടുക്കും? ലളിതമായത് തിരഞ്ഞെടുക്കും, ഉറപ്പല്ലേ…?പക്ഷേ, എന്ത് കൊണ്ടാണ് ഫാമിലി പ്ലാനിംഗിന്റെ കാര്യം വരുമ്പോൾ മാത്രം ലളിതമായ മാർഗത്തിന്‌ പകരം താരതമ്യേന സങ്കീർണമായ ഒന്ന്‌ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്…?ഇവിടെ രണ്ട് കുട്ടികൾ ആയ ശേഷം ഇനിയങ്ങോട്ട് ഏത്‌ സാഹചര്യത്തിലും കുട്ടികൾക്കുള്ള പ്ലാനില്ല എന്ന് തീരുമാനിച്ചപ്പോഴാണ് എന്തൊക്കെയാണ് മുന്നിലുള്ള മാർഗ്ഗങ്ങൾ എന്ന് തിരഞ്ഞത്. Anjuവിന് സിസേറിയൻ വേണ്ടി വന്നാൽ ഒപ്പം ട്യൂബക്‌ടമി ചെയ്യാം, അതല്ലെങ്കിൽ എനിക്ക് വാസക്ടമി ചെയ്യാം എന്നായിരുന്നു തീരുമാനം.

എന്ത് കൊണ്ട് അങ്ങനെ ഒരു തീരുമാനത്തിലെത്തിയെന്ന് പറയാം, ഒപ്പം എന്ത് കൊണ്ട് ഓരോ സ്ത്രീയും പ്രസവം നിർത്താൻ പോവുന്നതിനു മുൻപ് തിരിച്ചും മറിച്ചും ഒന്നാലോചിക്കണമെന്നും.ഇവിടെ ഞങ്ങളുടെ ഹൗസോണർ അമ്മമ്മ കാലിൽ സർജറി കഴിഞ്ഞ് നാലഞ്ച് ദിവസമായി ഹോസ്പിറ്റലിലാണ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുന്നതിനിടെ അവരെ കാണാൻ കേറിയപ്പോ ഒപ്പം ഒരു ഓ.പി. ടിക്കറ്റെടുത്ത് ജനറൽ സർജ്ജനെ പോയിക്കണ്ട് കാര്യം പറഞ്ഞു. അന്ന് മറ്റ് ചില കേസുകളുടെ തിരക്കുള്ളത് കൊണ്ട് വൈകിട്ട് ആറ് മണിക്കേ ഫ്രീയാവൂ, അപ്പോൾ വേണോ അതോ വേറൊരു ദിവസം വരണോന്ന് ചോദിച്ചു. അന്ന് വൈകിട്ട് തന്നെ ആവാം ന്നു മറുപടി പറഞ്ഞു. ഒന്ന് രണ്ട് ബ്ലഡ് ടെസ്റ്റ് ചെയ്യാനുള്ളത് ചെയ്തു. ഏതാണ്ട് ആറു മണിയോടടുത്ത് അറ്റൻഡറും നഴ്സും വന്ന് എന്നെ ക്ലീനാക്കി, കാനുലയിട്ട്‌, ഡ്രസ്സൊക്കെ മാറ്റി തിയറ്ററിലേക്ക് കൊണ്ടോയി.ഒറ്റക്കായിരുന്നതു കൊണ്ട് അമ്മമ്മയുടെ ബൈസ്റ്റാൻഡർ തൽക്കാലം എന്റെയും ബൈസ്റ്റാൻഡറായി കൂടെ വന്നു. തുടക്കത്തിൽ ഒരു കുഞ്ഞു ഇഞ്ചക്ഷൻ എടുത്തതല്ലാതെ മറ്റൊന്നും അറിഞ്ഞില്ല. സർജറി ടേബിളിൽ ഏതാണ്ട് ഒരു ഇരുപത് മിനിറ്റ് കിടന്നു കാണും. പിന്നെ നഴ്സുമാർ നോട്സെല്ലാം എഴുതി ഫയൽ ക്ലോസ് ചെയ്ത് എന്നെ തിരിച്ച് വാർഡിലേക്കയക്കാൻ ഒരു അരമണിക്കൂർ കൂടി. താഴെ വന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത് കൗണ്ടറിൽ പോയി ബില്ല്‌ അടച്ചതും മരുന്നുകൾ വാങ്ങിയതും തിരിച്ച് ബൈക്കോടിച്ച് വീട്ടിലെത്തിയതും ഞാനൊറ്റക്ക് തന്നെയാണ്.ചുരുക്കത്തിൽ ഓഫീസ് വിട്ടു വരുന്ന വഴിക്ക് ഒരു സിനിമ കാണാൻ കയറിയാൽ എത്ര സമയം പോവുമോ, അത്രയും സമയമേ വേണ്ടൂ ഇത് ചെയ്യാൻ. ഒരാഴ്‌ചത്തേക്ക്‌ വളരെ ഹെവി ആയ എന്തെങ്കിലും ഉയർത്തുന്നത്‌ പോലുള്ള കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്നതൊഴിച്ചാൽ മറ്റൊരു എക്സ്ട്രാ കെയറും വേണ്ട എന്ന് ഡോക് പറഞ്ഞിരുന്നു. വീട്ടിൽ വന്ന് കുളിച്ച് ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. പിറ്റേന്നെണീച്ച് രാവിലെ ഉണ്ടായിരുന്ന വർക്കുകൾ ചെയ്ത് സാധാരണ പോലെ മുന്നോട്ടു പോയി.വാസക്ടമി എന്നു പറയുന്നത് വളരെ ലളിതമായ ഒരു പ്രൊസീജറാണ്. ലോക്കൽ അനസ്തേഷ്യ നൽകി ആ ഭാഗം മാത്രം തരിപ്പിച്ചതിനു ശേഷം വൃക്ഷണസഞ്ചിയിൽ ഒരു ചെറിയ മുറിവുണ്ടാക്കി ശുക്ലത്തിൽ ബീജം എത്തുന്ന മാർഗ്ഗം തടസ്സപ്പെടുത്തുകയാണിവിടെ ചെയ്യുന്നത്.

അതിനു ശേഷവും ശരീരത്തിൽ ബീജോല്പാദനം നടക്കുമെങ്കിലും അത് സെമനിൽ എത്താത്തതുകൊണ്ട് ഗർഭധാരണം സംഭവിക്കില്ല. ഈ ഉൽപ്പാദിപ്പിക്കപ്പെടുന്ന ബീജം ശരീരം തിരിച്ച് അബ്സോർബ് ചെയ്തോളും. വാസക്ടമി ഉദ്ധാരണത്തെയോ സ്ഖലനത്തെയോ രതിമൂർച്ഛയെയോ ഒരു തരത്തിലും ബാധിക്കില്ല. സ്ഖലനം നടക്കുമ്പോൾ വരുന്ന ഫ്ലൂയിഡിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ബീജങ്ങൾ ഉണ്ടാവുക എന്നതിനാൽ വാസക്ടമിക്കു മുൻപും ശേഷവും പ്രത്യക്ഷത്തിൽ ഒരു വ്യത്യാസവും ഉണ്ടാവുകയും ഇല്ല.വാസക്ടമി താരതമ്യേന വേദനയോ മുറിവോ ഇല്ലാത്ത ശസ്ത്രക്രിയയാണ്. തൊലിയിൽ ഉണ്ടാക്കുന്ന കുഞ്ഞു ഇൻസിഷനാണ് വാസക്ടമിക്ക് ആകെ വേണ്ടത്. ഇത്തിരിയോളം ചോര മാത്രം നഷ്‌ടപ്പെടുന്ന, പത്തിരുപത് മിനിറ്റിൽ കഴിയുന്ന, വളരെ ചിലവ്‌ കുറവായ ഒന്ന്. കഴിഞ്ഞാലുടനെ എണീറ്റ് വീട്ടിൽ പോകാൻ പറ്റുന്നത്ര ലളിതമായ ഒന്ന്. ഈ പരിപാടി കഴിഞ്ഞ് ദീർഘമായ റിക്കവറി പിരീഡില്ല. വിശ്രമമോ കാര്യമായ നിയന്ത്രണങ്ങളോ ഇല്ല, വളരെ പെട്ടെന്ന് തന്നെ ലൈംഗികബന്ധം പുനസ്ഥാപിക്കുകയും ചെയ്യാം. സ്പേം കൗണ്ട് സീറോ ആവുന്നത് വരെ രണ്ടോ മൂന്നോ മാസം കൂടി ശുക്ലത്തിൽ മുൻപത്തെ ബീജം ഉണ്ടായേക്കാം എന്ന സാധ്യത മുൻ നിർത്തി ആ സമയത്തേക്ക് കൂടി കോണ്ടം പോലെയുള്ളവ ഉപയോഗിക്കാൻ നിർദേശമുണ്ട്‌.അതേ സമയം സ്ത്രീകൾക്ക് പ്രസവം നിർത്താൻ ചെയ്യുന്ന പി.പി.എസ് അഥവാ ട്യൂബക്ടമി ഒരു മേജർ സർജറിയാണ്. സിസേറിയൻ ചെയ്യേണ്ടിവരുന്നവർക്ക് കൂട്ടത്തിൽ ചെയ്യാം എന്നുള്ളത്‌ കൊണ്ട്‌ ഇത്‌ തന്നെയാണ്‌ നല്ല ഓപ്‌ഷൻ. പക്ഷേ, നോർമൽ ഡെലിവറി കഴിഞ്ഞവർക്കോ..? ഇവിടെ നട്ടെല്ലിൽ അനസ്തേഷ്യ അല്ലെങ്കിൽ ജനറൽ അനസ്‌തേഷ്യ നൽകിയതിനു ശേഷം ഓപ്പണായോ ലാപ്രോസ്കോപിക്‌ രീതിയിലോ വയറ്റിൽ മുറിവുണ്ടാക്കി ഫലോപിയൻ റ്റ്യൂബിൽ നിന്നും അണ്ഡം ഗർഭപാത്രത്തിലേക്ക് പോകുന്നത് തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. മേജർ സർജ്ജറിയായ റ്റ്യൂബക്ടമിക്ക്‌ താരതമ്യേന ചിലവ് കൂടുതലാണ്. ശസ്ത്രക്രിയ കഴിഞ്ഞാലുടനെ ചാടിയെണീറ്റ് വീട്ടിൽ പോവാൻ പറ്റില്ല. ആഴ്ചകൾ നീണ്ട നിയന്ത്രണങ്ങളുണ്ട്‌. ഇൻഫെക്ഷനും മറ്റ് കോമ്പ്ലിക്കേഷനുകൾക്കും സാധ്യത താരതമ്യേനെ കൂടുതലുമാണ്.എന്തുകൊണ്ടാണ് എപ്പോഴും എല്ലാ ബുദ്ധിമുട്ടുകളും സ്ത്രീകൾ മാത്രം സഹിച്ചോട്ടെ എന്നൊരു നാട്ടുനടപ്പുണ്ടാവുന്നത്…? എന്ത് കൊണ്ടാണ് ഫാമിലി പ്ലാനിംഗിന്റെ കാര്യം വരുമ്പോൾ മാത്രം ലളിതമായ ഒരോപ്ഷനു പകരം താരതമ്യേന കോമ്പ്ലിക്കേറ്റഡായ ഒരെണ്ണം സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത്? പ്രസവം അനുഭവിച്ച്‌ കഴിഞ്ഞ പെണ്ണിനെ എന്തിനാണ്‌ വീണ്ടും ഒരു കത്തിക്ക്‌ മുന്നിലേക്ക്‌ നീട്ടിക്കൊടുക്കുന്നത്‌? തനിക്കൊരു കുഞ്ഞിനെ തരാൻ അത്രയും നോവ്‌ സഹിച്ച പെണ്ണിന്‌ വേണ്ടി പറയത്തക്ക ഒന്നും സഹിക്കാനില്ലാത്ത ഒരു കുഞ്ഞു സംഗതിക്ക്‌ വഴങ്ങിയാൽ എന്താ? ‘കുഞ്ഞാവയെ ഉണ്ടാക്കൽ’ എന്ന ചടങ്ങ്‌ കഴിഞ്ഞാൽ ആണിന്റെ കടമ കഴിഞ്ഞു എന്ന ചിന്തയിൽ നിന്നും നമ്മളെന്ന്‌ മാറും?ആണാകുന്നത്‌ ഒരു പരമാധികാരമല്ല. ഒഴിവാക്കാൻ പറ്റുന്നിടത്ത് പോലും പെണ്ണിനെ വേദനിപ്പിക്കുന്നതുമല്ല ആണത്തം. അതവളുടെ വേദനയകറ്റുന്നതിന്റെ പാതിയാകുന്നതിലും കൂടിയാണ്.അപ്പോൾ പ്രിയപ്പെട്ട പെണ്ണുങ്ങളേ, ഫാമിലി പ്ലാനിംഗ് ചെയ്യാൻ രണ്ട് പേർക്കും തുല്യ അവസരം ഉള്ള ഈ കാലത്ത്, നിങ്ങൾ ചെയ്യുന്നതിലും വളരെയേറെ എളുപ്പത്തിൽ മറ്റൊരു ഓപ്ഷൻ ഉണ്ടെന്നിരിക്കേ, ശസ്ത്രക്രിയക്ക് നിങ്ങളെ സ്നേഹപൂർവ്വം നിർബന്ധിക്കുന്ന ആണിനോട് കാര്യകാരണസഹിതം തിരിച്ച് ആവശ്യപ്പെടുക. “ഇത് താങ്കൾ പോയി ചെയ്തിട്ട് വരൂ”, എന്ന്. പ്രസവിക്കാനൊന്നുമല്ലല്ലോ പറയുന്നത്‌

ഉപ്പും മുളകിലെ ഏറ്റവും മികച്ച എപ്പിസോഡ് പാറുക്കുട്ടിയുടെ യഥാർത്ഥ പിറന്നാൾ ആഘോഷം

ഫ്ലൊവേഴ്‌സ് ചാനലിലെ ഏറ്റവും മികച്ച പരിപാടി, മിനി സ്ക്രീനിലെ ഏറ്റവും മികച്ച പരമ്പരയും രണ്ടും ഒന്നാണ്, ഉപ്പും മുകളും. ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള ഈ പരിപാടിക്ക് ചാനൽ റേറ്റിങ്ങിന് ഒപ്പം മികവുറ്റ പരിപാടി തന്നെയാണ്.

കഴിഞ്ഞ ദിവസം ഈ പരമ്പരയിലെ പാറുക്കുട്ടി എന്ന കുഞ്ഞാവയുടെ യഥാർത്ഥ പിറന്നാൾ ആഘോഷം ഒരു എപ്പിസോഡ് ആയി കാണിക്കുകയായിരിന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ഒപ്പമായിരുന്നു പിറന്നാൾ ആഘോഷം

തിങ്കൾ മുതൽ വെള്ളിവരെ ദിവസം രാത്രി 8 മണി മുതൽ 8.30 വരെയാണ് ഈ ഹാസ്യ പരമ്പര.

പരമ്പരയിൽ പ്രധാന താരങ്ങളായി എത്തുന്നവർ ഇവർ ആണ്.

ബിജു സോപാനം – ബാലചന്ദ്രൻ തമ്പി /ബാലു

നിഷ സാരംഗ് – നീലീമ ബാലചന്ദ്രൻ /നീലു

ഋഷി എസ്. കുമാർ – വിഷ്ണു ബാലചന്ദ്രൻ
തമ്പി /മുടിയൻ

ജൂഹി റുസ്തഗി – ലക്ഷ്മി
ബാലചന്ദ്രൻ തമ്പി /ലച്ചു

അൽ സാബിത്ത് – കേശവ് ബാലചന്ദ്രൻ തമ്പി /കേശു

ശിവാനി മേനോൻ – ശിവാനി ബാലചന്ദ്രൻ തമ്പി /ശിവ

ബേബി അമേയ – പാർവ്വതി ബാലചന്ദ്രൻ തമ്പി /പാറുക്കുട്ടി

പ്രേമിച്ച പെണ്ണിനെ ഈ കൂട്ടുകാർ ആരും കൈ വിട്ടില്ല..

സ്നേഹിച്ച പെൺകുട്ടികളെ ഈ കൂട്ടുക്കാർ ആരും കൈവിട്ടില്ല… കൂട്ടുകാരായ ഇവർ എല്ലാവരും തന്നെ സ്നേഹിച്ച പെൺകുട്ടികളുടെ കഴുത്തിൽ താലികെട്ടിയിരിക്കുകയാണ്… ഇവരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

Video

പ്രേമിച്ച പെണ്ണിനെ ഈ കൂട്ടുകാർ ആരും കൈ വിട്ടില്ല..❤

Posted by Variety Media Plus on Friday, 18 January 2019

പല്ലിലെ ഏത് കറയും കളയാന്‍ അഞ്ച് മിനിട്ട് പോലും വേണ്ട .ആര്‍ക്കും ചെയ്യാവുന്നത്

പല്ലിലെ ഏത് കറയും കളയാന്‍ അഞ്ച് മിനിട്ട് പോലും വേണ്ട .ആര്‍ക്കും ചെയ്യാവുന്നത് .പല്ലിലെ കറ പലപ്പോഴും നമുടെ ആത്മ വിശ്യാസം കെടുത്തുന്ന ഒന്നാണ് .ഭക്ഷണ രീതിയും ജീവിത ശൈലിയുമാണ് പലപ്പോഴും പല വിധത്തില്‍ പല്ലിലെ കറക്ക് കാരണം ആയി തീരുന്നത് .പല്ലില്‍ ഉള്ള കറ കാരണം ചിരിക്കാന്‍ പോലും കഴിയാത്തവരാണ് പലരും .ആത്മ വിശ്യാസത്തോടെ ചിരിക്കാന്‍ പലര്‍ക്കും കഴിയാത്തത് പല്ലിലെ കറ തന്നെയാണ് .വെറും മിനിട്ടുകള്‍ കൊണ്ട് പല്ലില്‍ ഉള്ള കറ കളയാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയില്‍ പറയുന്നത് .പല്ലിലെ ഏത് കറയും കളയാന്‍ അഞ്ച് മിനിട്ട് പോലും വേണ്ട .ആര്‍ക്കും ചെയ്യാവുന്നത് .

കൂലിപ്പണി ചെയ്ത് എന്നെ വളർത്തിയ അമ്മക്ക്, ഞങ്ങൾ കല്യാണ ദിവസം തന്നെ ഒരു കട്ട സർപ്രൈസ് കൊടുത്തു,

അമ്മയോടൊപ്പമുള്ള യാത്രകളെക്കുറിച്ച് ഈയിടെയായി പലരും ഹൃദ്യമായ കുറിപ്പുകൾ എഴുതാറുണ്ട്. യാത്രയ്ക്ക് പോയപ്പോൾ അമ്മയുടെ സന്തോഷത്തെക്കുറിച്ചും അത് നൽകിയ ആത്മസംതൃപ്തിയെക്കുറിച്ചുമൊക്കെ നിരവധി കുറിപ്പുകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു മകൻ വിവാഹശേഷമുള്ള ആദ്യ യാത്ര അമ്മയോടൊപ്പം വിമാനത്തിലാക്കിയതിനെക്കുറിച്ച് എഴുതിയിരിക്കുകയാണ്. തീവണ്ടിയിൽ പോലും രണ്ടോ മൂന്നോ വട്ടം മാത്രം കയറിയ അമ്മയ്ക്ക് കൊടുത്ത വലിയ സർപ്രൈസായിരുന്നു ഇത്. കൂലിപണി ചെയ്ത് അമ്മ തന്നെ വളർത്തിയതിനെക്കുറിച്ച് ജയേഷ് പൂക്കോട്ടൂർ ഇതിന് മുമ്പും എഴുതിയിട്ടുണ്ട്. അമ്മയെ സന്തോഷിപ്പിച്ച വിമാനയാത്രയെക്കുറിച്ച് ജയേഷിന്റെ കുറിപ്പ് ഇങ്ങനെ:

പുതിയ വീട്ടിൽ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്,

കൂലിപ്പണി ചെയ്ത് എന്നെ വളർത്തിയ അമ്മിണി അമ്മയെ കുറിച്ച്,

അങ്ങനെ അമ്മയ്ക് ഞങ്ങൾ കല്യാണ ദിവസം തന്നെ ഒരു കട്ട സർപ്രൈസ് കൊടുത്തു,

കല്യാണം കൂടാൻ നാട്ടിൽ നിന്ന് എത്തിയ റിലേറ്റീവ്സ് എല്ലാം തിരിച്ചു തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് കയറാൻ നീക്കുകയായിരുന്നു.

അമ്മയും വന്ന ബസിൽ കേറാൻ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്ലൈറ്റിൽ പോകാം എന്ന് പറഞ്ഞത്,

അമ്മ ശരിക്കും ഷോക്കടിച്ച പോലെയായി,

ഐഡി കാർഡ് വേണ്ടേ എന്നായി ബന്ധുക്കളുടെ സംശയം

നമ്മളേതാ മൊതല്

കഴിഞ്ഞ തവണ വീട്ടിൽ വന്നപ്പോ അതും അടിച്ചു മാറ്റിയിട്ടല്ലേ പോന്നത്,

രാവിലെ അമ്മയ്ക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു, പിന്നെ ഞാനും അമ്മയുടെ പുതിയ മരുമോളും കൂടെ അതൊക്കെ അങ്ങ് മാറ്റി.

അങ്ങനെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ഒരു മണിക്കൂർ അമ്മയും പറന്നു.

ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവർ ഉണ്ടാകും.

അമ്മ ഇതിനു മുന്നേ ട്രെയിനിൽ തന്നെ ആകെ ഒന്നോ രണ്ടോ തവണയെ പോയിട്ടുള്ളൂ.

പിന്നെ ആ കയ്യൊന്ന് ചേർത്ത് പിടിച്ചാൽ അറിയാം, വയലിൽ ഞാറു നട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും.

അപ്പോ അവർക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങൾ..

പുതിയ വീട്ടിൽ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്, കൂലിപ്പണി ചെയ്ത് എന്നെ വളർത്തിയ അമ്മിണി അമ്മയെ…

Posted by Jayesh Pookkottur on Friday, 18 January 2019

ഒറ്റ ഡയലോഗ് കൊണ്ട് പെൺകുട്ടിയെ പ്രണയത്തിൽ വീഴ്ത്തിയ ഹരീഷ് കണാരൻ

മലയാളികൾക്ക് ഇന്ന് വളരെ സുപരിചിതനായ താരമാണ് ഹരീഷ് കണാരൻ. കോമഡി കഥാപാത്രങ്ങൾ കൂടുതലായും കൈകാര്യം ചെയ്യുന്ന ഹരീഷ് ടി വി പ്രോഗ്രാമുകളിൽ നിന്നുമാണ് സിനിമാ രംഗത്തേക്ക് വരുന്നത്. കണാരൻ എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടമാണ്. തന്റെ പ്രേത്യേക തരത്തിലുള്ള ഡയലോഗ് ഡെലിവറിയും,

കോമഡിയുടെ ടൈമിങ്ങുമാണ് ഹരീഷിന് പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുവാൻ കഴിയുന്നതിന്റെ കാരണം. ഹരീഷ് ഇല്ലാത്ത മലയാള ചിത്രങ്ങൾ ഇപ്പോൾ ഇല്ല എന്ന് തന്നെ പറയാം. വളരെ ചുരുങ്ങിയ കാലംകൊണ്ട് ധാരാളം ചിത്രങ്ങൾ ചെയ്യാനും, നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഈ കലാകാരന് സാധിച്ചു. ഹരീഷിന്റെ വിവാഹത്തെ കുറിച്ചുള്ള രസകരമായ ഒരു അനുഭവം ഹരീഷ് ഒരു ടി വി പ്രോഗ്രാമിൽ പങ്കു വയ്ക്കുകയുണ്ടായി.

സിനിമ മോഹം ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ആളാണ് താനെന്നും, അതിനാൽ പത്താം ക്ലാസ്സിൽ തോൽവി ഏറ്റുവാങ്ങേണ്ടി വരികയും, തുടർന്ന് പലവിധ ജോലികൾ ചെയ്ത് നടക്കുകയിരുന്നുവെന്നും ഹരീഷ് പറയുന്നു. ഇടയ്ക്ക് സിനിമാ ടാക്കീസിൽ ഫിലിം ഓപ്പറേഷൻ പഠിക്കാൻ പോവുകയും, ഇതിനു പിന്നാലെ ലൈസൻ എടുക്കാൻ തുനിഞ്ഞപ്പോൾ പത്താം ക്ലാസ് പാസ്സാകണമെന്ന നിബന്ധന വന്നു. തുടർന്ന് പഠിക്കാൻ അപ്പോളാണ് താൻ തീരുമാനിച്ചതെന്നും,

അവിടെവെച്ചാണ് താൻ ആദ്യമായി പ്രെണയത്തിലാകുന്നതെന്നും ഹരീഷ് പറയുന്നു. തന്റെ ഇഷ്ട്ടം തുറന്നുപറഞ്ഞെങ്കിലും, പെൺകുട്ടിയുടെ ഭാഗത്തു നിന്നും അനുകൂലമായ മറുപടി ഉണ്ടായില്ല. ഏകദേശം ആറു മാസക്കാലം പിന്നാലെ നടന്നു, ഇതിനിടയിൽ കൂട്ടുകാർ പിന്തിരിപ്പിക്കാനും നോക്കി. ഒടുവിൽ താൻ ഒരു അറ്റകൈ പ്രയോഗം നടത്തിയാണത്രെ പെൺകുട്ടിയെ വീഴ്ത്തിയത്. ഒരു ഡയലോഗ്, ആ ഡയലോഗാണ് പെൺകുട്ടിയെ തന്നോട് പ്രണയത്തിലാക്കിയതെന്ന് ഹരീഷ് പറയുന്നു.

താൻ പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ലായെന്നും, ഇനി ഒരിക്കലും പിന്നാലെ നടന്നു ശല്യം ചെയ്യില്ല എന്നും ഹരീഷ് പറഞ്ഞതോടെ പെൺകുട്ടി മനസ്സുമാറി, തന്നോടുള്ള ഇഷ്ട്ടം തുറന്നു പറയുകയാണ് ഉണ്ടായത്. പിന്നെ പത്തു വർഷം നല്ല അടിപൊളിയായി പ്രേമിച്ചുവെന്നും. ഒടുവിൽ കല്യാണം കഴിക്കുകയാണ് ഉണ്ടായതെന്നും ഹരീഷ് പറയുന്നു.

മക്കള്‍ക്ക് കളിക്കാന്‍ ഫുള്‍ഓപ്ഷന്‍ ‘ഓട്ടോ’ ഉണ്ടാക്കിക്കൊടുത്ത് അച്ഛന്‍

സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓലപന്തും, തൊപ്പിയും വാച്ചുമൊക്കെ ഉണ്ടാക്കിക്കൊടുത്ത അച്ഛന്‍മാര്‍ കളം മാറ്റി ചവിട്ടിയത് ഓല മടലില്‍ ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിക്കൊടുത്തപ്പോഴാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ എന്ന അച്ഛനാണ് ഈ ഹൈടെക് അച്ഛന്‍. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സാണ് അരുണ്‍. മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മക്കള്‍ക്കായി മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് അരുണ്‍.

ഏഴരമാസമെടുത്തു അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കാന്‍. ഓട്ടോയുടെ മോഡല്‍ മാത്രമല്ലിത്. ബാറ്ററില്‍ ഓടുന്ന അസല്‍ മിനിയേച്ചര്‍ ഓട്ടോയാണ്. സുന്ദരി എന്നാണ് ഓട്ടോയ്ക്ക് അച്ഛനും മക്കളും ഇട്ടിരിക്കുന്ന പേര്. വീട്ടില്‍ നിന്ന് ലഭിച്ച വസ്തുക്കളൊക്കെ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണുമെന്നല്ല ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് ‘സുന്ദരി’യില്‍.

പെന്‍ ഡ്രൈവ് കുത്തി പാട്ടും ആസ്വദിക്കാം. വേണമെങ്കില്‍ മൊബൈലും ചാര്‍ജ്ജ് ചെയ്യാം. 24വോള്‍ട്ട് ഡിസി മോട്ടര്‍, 24വോള്‍ഡ് ബാറ്ററിയുമാണ് ഓട്ടോയില്‍ ഉപയോഗിച്ചിരിക്കുന്നത. 60കിലോ ഭാരം വരെ ഈ ഇത്തിരി കുഞ്ഞന്‍ ഓട്ടോയ്ക്ക് താങ്ങാമെന്ന് അരുണ്‍കുമാര്‍ പറയുന്നു. സൈക്കിളിന്റെ ഡിസ്ക് ബ്രേക്ക് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

“കാറില്‍ നിന്ന്‍ ഇറങ്ങിയപ്പോള്‍ പാന്‍റ്‌സ് ഇടാന്‍ മറന്നോ?” ആരാധകനെതിരെ ക്ഷുഭിതയായി രാകുല്‍ പ്രീത്… മറുപടി കടുത്തുപോയെന്ന്‍ വിമര്‍ശനം!!

ട്വിറ്ററിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ താരം രാകുൽ പ്രീത് സിങ്. കമന്റ് എഴുതിയ ആൾക്ക് ചുട്ട മറുപടി നടി കൊടുത്തെങ്കിലും അതു കുറച്ച് കടുത്തുപോയെന്നും വിമർശനമുയരുന്നുണ്ട്.ജീൻസ് ഷർട്ടും ഷോർട്സും ധരിച്ചു കാറിൽ നിന്നിറങ്ങി വരുന്ന ചിത്രങ്ങൾ രാകുൽ പ്രീത് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്കാണ് ട്വിറ്ററിൽ ഒരാൾ അശ്ലീല കമന്റിട്ടത്. ‘കാറിലെ സെഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാന്റ്സ് ഇടാൻ മറന്നു,’ എന്ന കമന്റാണ് ഒരാൾ ട്വിറ്ററിൽ താരത്തിനെതിരെ എഴുതിയത്. ഇതിനു കടുത്ത ഭാഷയിൽ രാകുൽ പ്രീത് മറുപടി നൽകി.

‘കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതിൽ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതരായിരിക്കാൻ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തർക്കിച്ചിരുന്നിട്ട് കാര്യമില്ല,’ രാകുൽ പ്രീത് തുറന്നടിച്ചു. അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച താരത്തെ പലരും അഭിനന്ദിച്ചു. എന്നാൽ, രാകുലിന്റെ വാക്കുകൾ നിലവാരമില്ലാത്തതായിപ്പോയെന്ന വിമർശനവും ഉയർന്നു. ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിലേക്ക് അയാളുടെ അമ്മയെ പരാമർശിക്കുന്നത് ശരിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. താരത്തിന്റെ കോപത്തെ അംഗീകരിക്കുമ്പോൾ തന്നെ പ്രയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നാണ് ഇവരുടെ വിലയിരുത്തൽ. അയാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് ഇവർ ചോദിക്കുന്നു.

ഒരു സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ട് സ്ത്രീസുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നത് അപഹാസ്യമാണ്. അശ്ലീല കമന്റ് ഇട്ടയാളുടെ വാക്കുകൾ ഗുരുതരമെങ്കിൽ രാകുൽ പ്രീതിന്റെ വാക്കുകളും അതുപോലെ ഗുരുതരമാണെന്നു നിരവധി പേർ ട്വീറ്റ് ചെയ്തു. വിമർശർക്കു മറുപടിയും രാകുൽ പ്രീത് നൽകി. തന്റെ ധാർമികതയെ ചോദ്യം ചെയ്യുന്നവർ സ്ത്രീകളെ കമ്പോളവൽക്കരിക്കുന്നതിനെതിരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് നടി ചോദിക്കുന്നു. ‘ഇത്തരം ആളുകൾക്കും ഒരു കുടുംബമുണ്ടെന്ന് അവർക്ക് ബോധ്യപ്പെടുന്നതിനാണ് ആ വാക്കുകൾ ഉപയോഗിച്ചത്. അവർ ചെയ്യുന്ന രീതിയിൽ അവരുടെ കുടുംബാംഗങ്ങളോടു വേറെ ആരെങ്കിലും ചെയ്താൽ എങ്ങനെ തോന്നുമെന്ന് അവർ തിരിച്ചറിയണം,’ രാകുൽ പ്രീത് വ്യക്തമാക്കി. ആ കമന്റ് കണ്ടാൽ അയാളുടെ അമ്മ മുഖത്തു നോക്കി ഒന്നു കൊടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാകുൽ കൂട്ടിച്ചേർത്തു.

ഭാര്യയും ഭര്‍ത്താവുമൊക്കെ അങ്ങ് വീട്ടില്‍ നിയമം പാലിച്ച് പിഴയുമടച്ചിട്ട് പോയാല്‍ മതി

ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹമാണ് ഇന്ത്യയില്‍. കണ്ണില്‍പ്പെട്ടാല്‍ പോലീസും പൊക്കും പിഴയുമടപ്പിക്കും. ഇതൊക്കെ സാധാരണ കാഴ്ചയാണ് നമ്മുടെ റോഡുകളില്‍ എന്നാല്‍, ഹെല്‍മെറ്റില്ലാതെ പറന്നെത്തിയ ഭര്‍ത്താവിനെ ‘ക്ലിപ്പിട്ടിരിക്കുകയാണ്’ രാജസ്ഥാനിലെ ഈ ഭാര്യ പോലീസ്.

താക്കീതും ചെയ്യിപ്പിച്ച്, പിന്നീട് ഭര്‍ത്താവായ സുനില്‍ അറോറയെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ചാണ് ഭാര്യയും പോലീസ് ഉദ്യോഗസ്ഥയുമായ പ്രതിമാ അറോറ നിയമം തെറ്റിച്ച ഭര്‍ത്താവിനെ വിട്ടത്. ‘മേലില്‍ ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിക്കില്ല, ട്രാഫിക് നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കും.’ എന്ന് പ്രതിജ്ഞ ചൊല്ലി ബോധവത്കരണത്തിന്റെ ഭാഗമായി പോലീസ് കൈയ്യില്‍ കരുതിയ ചോക്‌ളേറ്റും റോസാപുഷ്പവും നല്‍കിയാണ് പുഞ്ചിരിയോടെ പ്രതിമ ഭര്‍ത്താവിനെ യാത്രയയച്ചത്.

തിരിഞ്ഞ് നടന്ന സുനിലിനെ വിളിച്ച് സ്‌നേഹത്തോടെ ഒരു താക്കീതും. ‘ഹെല്‍മറ്റില്ലാതെ ബൈക്കുമായി മേലില്‍ വീട്ടില്‍ നിന്നിറങ്ങരുത്’-എന്ന്. രാജസ്ഥാനിലെ ജജ്ജാര്‍ പട്ടണത്തിലുള്ള അംബേദ്ക്കര്‍ ചൗക്കില്‍ ഇന്നലെ നടന്നതാണ് കൗതുകകരമായ ഈ കാര്യങ്ങള്‍ നടന്നത്.

എസ്പി പങ്കജ് നൈന്‍ നടത്തിയ വളരെ വേറിട്ട ഒരു വാഹനപരിശോധനയ്ക്കിടെയായിരുന്നു ഇത്. ഹെല്‍മെറ്റ് വയ്ക്കാതെ വരുന്ന ബൈക്ക് യാത്രക്കാരെ കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകയും അവര്‍ക്കു മിഠായിയും റോസാപ്പൂവും സമ്മാനിച്ച് ബോധവല്‍ക്കരണം നടത്തുകയുമായിരുന്നു ചെയ്തിരുന്നത്. അപ്പോഴാണ് സുനില്‍ അറോറ വന്ന് ഭാര്യ പ്രതിമയുടെ മുന്നില്‍ അകപ്പെട്ടത്.

പ്രതിമ, ഭര്‍ത്താവിനു ബോധവല്‍ക്കരണം നടത്തിയ രീതി എസ്പിക്കുനന്നായി ബോധിച്ചു. അവരെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.