സാധാരണക്കാരുടെ കുട്ടികളോട് ഇടപഴകി ജീവിതം പഠിക്കട്ടെ: മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്ത് ഒരു കലക്ടര്‍

കുട്ടികള്‍ പഠിയ്ക്കുന്ന സ്‌കൂളിന്റെ പേരില്‍ അറിയപ്പെടാനാണ് പുതിയകാലത്തെ മാതാപിതാക്കള്‍ക്ക് ഇജില്ലയുടെ ഭരണസാരഥിയായിരിക്കുമ്പോഴും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപത്തെ ഉപേക്ഷിക്കാതെ ഒരു കലക്ടര്‍ഷ്ടം. കുഞ്ഞ് ജനിയ്ക്കുന്നതിനു മുമ്പേ തന്നെ ഏറ്റവും കൂടുതല്‍ ഭീമമായ ഫീസ് കെട്ടിവച്ച് സ്വകാര്യ സ്‌കൂളുകളില്‍ അഡ്മിഷന്‍ ഉറപ്പാക്കുന്നവരും ഉണ്ട്.

എന്നാല്‍ ജില്ലയുടെ ഭരണസാരഥിയായിരിക്കുമ്പോഴും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപത്തെ ഉപേക്ഷിക്കാതെ ഒരു കലക്ടര്‍ മാതൃകയായിരിക്കുകയാണ്. മകളെ സര്‍ക്കാര്‍
അംഗന്‍വാടിയിലയച്ച് മാതൃക കാണിച്ചിരിക്കുകയാണ് തിരുനെല്‍വേലി ജില്ലാ കലക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷ്.

മക്കളെ അവനവന്റെ ആസ്തിയിലും കവിഞ്ഞ വിദ്യാഭ്യാസ രീതിയിലേക്ക് നയിക്കുവാന്‍ യുവതലമുറ ആഗ്രഹിക്കുകയും അതിനായി മത്സരിക്കുകയും ചെയ്യുന്ന കാലത്താണ് കലക്ടറുടെ മാതൃകാപരമായ നടപടി.

പാളയംകോട്ടെയിലെ അംഗന്‍വാടിയിലാണ് കളക്ടര്‍ മകളെ ചേര്‍ത്തത്. തിരുനെല്‍വേലിയിലെ ആദ്യത്തെ വനിത കളക്ടറാണ് ശില്‍പ. സര്‍ക്കാര്‍ അംഗന്‍വാടിയിലേക്ക് മകളെ അയക്കുന്നത് നിരവധിപേര്‍ക്ക് അതിനോടുള്ള സമീപനം മാറ്റുമെന്നും അംഗന്‍വാടി കൂടുതല്‍ കാര്യക്ഷമമാകുമെന്നും കലക്ടര്‍ പറഞ്ഞു.

തന്റെ മകള്‍ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുംപെട്ട കുട്ടികളോട് ഇടപഴകി ജീവിതം പഠിക്കട്ടെയെന്നും അതിന് നഴ്സറി സ്‌കൂളിനേക്കാള്‍ നല്ലത് അംഗന്‍വാടി തന്നെയെന്നും കര്‍ണാടക സ്വദേശിനിയായ കലക്ടര്‍ പറയുന്നു