അംബാനിയുടെ കാര്‍ ശേഖരം കണ്ട് അന്തം വിട്ട് മുംബൈ ഇന്ത്യന്‍സ് ടീമംഗങ്ങള്‍ (വീഡിയോ)

മുംബൈ: വാഹന ലോകത്തിലെ സൂപ്പര്‍സ്റ്റാറുകളെല്ലാം ഒരു കുടക്കീഴില്‍ കാണാന്‍ കഴിയുന്നതു തന്നെ അപൂര്‍വ്വമാണ്. ബെന്‍സ്, ബെന്‍ലി, ബി.എം.ഡബ്ല്യു, ലാന്‍ഡ്‌റോവര്‍, റോള്‍സ് റോയ്‌സ്, പോര്‍ഷെ തുടങ്ങി വല്ലപ്പോഴും മാത്രം കാണാന്‍ സാധിക്കുന്ന കാറുകളെല്ലാം ഒന്നിച്ച് കാണാന്‍ അവസരം ലഭിക്കുന്നത് തന്നെ വലിയ കാര്യമാണ്. സാധാരണക്കാരനെ അപേക്ഷിച്ച് ഇത്രയധികം മോഡലുകള്‍ ഒരുമിച്ച് കാണാന്‍ കഴിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഏറ്റവും വിലകൂടിയ കാറുകള്‍ ഒന്നിച്ച് കാണാനുള്ള ഭാഗ്യം ലഭിച്ചത് മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ടീമംഗങ്ങള്‍ക്കായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ കോശീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനിയുടെ ഗ്യാരേജ് സന്ദര്‍ശിക്കാനും വാഹന ലോകത്തെ സൂപ്പര്‍താരങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിലെ താരങ്ങളുടെ കിളിപോയെന്ന് തന്നെ പറയാം. അംബാനിയുടെ മുംബൈയിലെ വീടായ ആന്റിലിയയുടെ പാര്‍ക്കിംഗിലാണ് ഈ വാഹന വ്യൂഹമുള്ളത്. താരങ്ങള്‍ ഗ്യാരേജിനുള്ളില്‍ വാഹനങ്ങള്‍ കാണുന്ന വീഡിയോയും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.