ലോക്കപ്പ്‌വാസവും പൊലീസ് മർദനവും, നിരപരാധിയെന്ന് ഒടുവിൽ പൊലീസ്; ഒരു പോരാട്ടക്കഥ

മകളുടെ നിക്കാഹ് കഴിഞ്ഞ് രണ്ടാം ദിവസം രാത്രി, ബന്ധുവീട്ടിലെ ചടങ്ങിനുശേഷം മടങ്ങുമ്പോഴാണു താജുദീനെയും താജുദീനെയും കുടുംബത്തെയും രണ്ടു ജീപ്പുകളിലായി എത്തിയ പൊലീസ് തടഞ്ഞത്. മാല മോഷണക്കേസിലെ ചോദ്യം ചെയ്യലിനെന്ന പേരിൽ പൊലീസ് കൊണ്ടുപോയ താജുദീൻ പിന്നീട് പുറത്തിറങ്ങിയത് 54 ദിവസത്തിനുശേഷം. ൾഫിലെ ബിസിനസും മക്കളുടെ വിദ്യാഭ്യാസവും ഉൾപ്പെടെ എല്ലാം തകർന്ന, വേദനയും അപമാനവും നിറഞ്ഞ 54 ദിവസങ്ങൾക്കൊടുവിൽ പൊലീസ് അയാളോടു പറഞ്ഞു: ‘നിങ്ങൾ നിരപരാധിയായിരുന്നു’. 20 വർഷമായി ഖത്തറിൽ ചെറിയ ബിസിനസ്സുകൾ നടത്തുന്ന കണ്ണൂർ കതിരൂർ പുല്യോട് സിഎച്ച് നഗർ സ്വദേശി താജുദീൻ ജൂൺ 25ന് നാട്ടിൽ എത്തിയത് വലിയ സ്വപ്നങ്ങളുമായാണ്. മകളുടെ വിവാഹം, പുതുതായി വാങ്ങിയ വീടിന്റെ ഇടപാടുകൾപൂർത്തിയാക്കുക, മകനു ഡിഗ്രിക്ക് ബാംഗ്ലൂരിൽ അഡ്മിഷൻ എടുക്കുക എന്നിവ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചെയ്തു തീർത്ത് ബാക്കിസമയം കുടുംബത്തോടൊപ്പം ചെലവഴിക്കുക. ജൂലൈ എട്ടിനു മകളുടെ നിക്കാഹ് കഴിഞ്ഞു. 110ന് രാത്രി കുടുംബത്തോടൊപ്പം പോകുമ്പോഴാണു വീടിനു സമീപം രണ്ടു ജീപ്പുകളിൽ കാത്തുനിന്ന സംഘം കൈ കാണിച്ചത്. കാറിൽ നിന്നിറങ്ങിയപ്പോഴാണ് അതു പൊലീസാണെന്നു മനസ്സിലായത്. ജീപ്പിന്റെ ടയർ ചെളിയിൽ പുതഞ്ഞെന്നും സഹായിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

 

താജുദീൻ പുറത്തിറങ്ങിയപ്പോൾ ചില പൊലീസുകാർ മൊബൈലിൽ ഫോട്ടോ എടുക്കാൻ തുടങ്ങി. ഇതെക്കുറിച്ച് ചോദിച്ച് ചോദിച്ച് അവരുമായി തർക്കമായപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന എസ്ഐ ചില സിസിടിവി ദൃശ്യങ്ങൾ താജുദീന്റെ ഭാര്യയെയും മകനെയും കാണിച്ചത്. സ്കൂട്ടറിൽ ഒരാൾ പോകുന്ന ദൃശ്യങ്ങളിലുള്ള വ്യക്തി ആരെന്നായിരുന്നു ചോദ്യംതാജുദീനാണെന്നു തോന്നുന്നതായി അവർ മറുപടി നൽകി….

മാല പൊട്ടിച്ച ആളുടെ സിസിടിവി ദൃശ്യവുമായി സാമ്യം ഉണ്ടെന്ന പേരിലാണു താജുദീനെ ചക്കരക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭീഷണിയും അനുനയവും മർദനവും ഉൾപ്പെടെ എല്ലാ മാർഗങ്ങളും പൊലീസ് സ്വീകരിച്ചു. സ്റ്റേഷനിൽ കാണാനെത്തിയ മകന്റെ വാച്ച് സംഭവസമയത്ത് താജുദീൻ ഇട്ടിരുന്നതാണെന്നു പറഞ്ഞ് പൊലീസുകാർ അഴിച്ചു വാങ്ങി. വസ്ത്രങ്ങൾ അഴിപ്പിച്ച് സ്റ്റേഷനിലെ ഒരു മൂലയിൽ ഇരുത്തുകയും മുഖത്ത് അടിക്കുകയും ഒക്കെ ചെയ്തെങ്കിലും അവിടെ തളർന്നാൽ ജീവിതത്തിൽ ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ താജുദീൻ കുറ്റം സമ്മതിച്ചില്ല.

സംഭവസ്ഥലത്ത് തെളിവെടുപ്പിനു കൊണ്ടുപോയപ്പോൾ മൂന്നുപേർ മാല പൊട്ടിച്ചയാൾ താജുദീനാണെന്നു പറഞ്ഞെങ്കിലും രണ്ടു പേർ സംശയം പ്രകടിപ്പിച്ചു. മാല പൊട്ടിച്ചയാൾക്ക് അൽപം കൂടി വണ്ണം ഉണ്ടായിരുന്നതാണു കാരണം. ഇതിനിടയിൽ മാല നഷ്ടപ്പെട്ട വീട്ടമ്മയുടെ കുടുംബത്തെയും താജുദീന്റെ കുടുംബത്തെയും സ്റ്റേഷനിൽ കൊണ്ടുവന്ന് ഒത്തുതീർപ്പിനും പൊലീസ് ശ്രമിച്ചു. അപമാനഭാരത്താൽ ഒരു ഘട്ടത്തിൽ തളർന്നു പോയ താജുദീന്റെ ഭാര്യ പണം നൽകാൻ സമ്മതിച്ചെങ്കിലും ഒത്തുതീർപ്പിനു വഴങ്ങിയാൽ പിന്നെ പൊലീസ് സ്റ്റേഷനിൽ നിന്നൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന താജുദീന്റെ വാക്കുകൾക്കു മുന്നിൽ അവർ അതു വേണ്ടെന്നുവച്ചു….

അറസ്റ്റും 54 ദിവസത്തെ ജയിൽജീവിതവും തകർത്തത് താജുദീൻ എന്ന മനുഷ്യനൊപ്പം അയാളുടെ സ്വപ്നങ്ങളും ജീവിതവുമാണ്. ഗൾഫിൽ സമയത്തു മടങ്ങിപ്പോകാൻ കഴിയാതെ ബിസിനസിൽ നഷ്ടമുണ്ടായി. ബാംഗ്ലൂരിൽ അഡ്മിഷൻ ടുക്കേണ്ടിയിരുന്ന മകന്റെ ഈവർഷത്തെ പഠനം മുടങ്ങി. ‘കള്ളന്റെ മകൻ’ എന്നു മറ്റു കുട്ടികൾ കളിയാക്കിയതിനാൽ രണ്ടാം ക്ലാസ്സുകാരനായ ഇളയ മകൻ രണ്ടുമാസമായി സ്കൂളിൽ പോകുന്നില്ല. അധ്യാപകരെത്തി അധ്യാപകരെത്തി സ്കൂളിലേക്കു കൊണ്ടുപോയാലും അവൻ ഓടി വീട്ടിലെത്തുകയാണ്. നിക്കാഹ് കഴിഞ്ഞ് രണ്ടുദിവസത്തിനു.ഇങ്ങനെയൊരു സംഭവം ഉണ്ടായെങ്കിലും മരുമകനും കുടുംബവും താജുദീന് ഒപ്പം ഉണ്ടായിരുന്നു. ഗൾഫിലെയും നാട്ടിലേയും സുഹൃത്തുക്കളും അയൽവാസികളുമെല്ലാം കുടുംബത്തിന്റെ കൂടെയായിരുന്നു….

ഇപ്പോൾ പൊലീസ് പറയുന്നു ഞാൻ പ്രതിയല്ലെന്ന്. ഇത്രയും നാൾ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആരാണു സമാധാനം പറയുക? ഇനി ആർക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. പോരാട്ടത്തിന്റെ ഒന്നാം ന്നാം ഘട്ടമേ കഴിഞ്ഞിട്ടുള്ളൂ. നീതിയുടെ എല്ലാ വഴികളിലേക്കും നീങ്ങാനാണ് തീരുമാനം’– താജുദീൻ പറയുന്നു….