മാതാപിതാക്കളെ നോക്കാന്‍ കഴിയാത്തവര്‍ കണ്ടോളു ഇരുകൈകളും ഇല്ലാഞ്ഞിട്ടും തന്‍റെ സുഖമില്ലാത്ത അമ്മയെ പരിപാലിക്കുന്ന ഈ മകനെ

മലയാളി സമൂഹം വിദ്യാസമ്പന്നരായി മാറിയതിനു ശേഷം നമ്മുടെ നാട്ടില്‍ കണ്ടു വന്ന ഒരു ശീലമാണ് സ്വന്തം മാതാപിതാക്കളെ വൃധസധനതിലും ശരണാലയങ്ങളിലും അവസാനകാലഘട്ടം ചിലവഴിക്കാന്‍ എത്തിക്കുക എന്നത്. വരുമാനമുള്ള ചിലരാകട്ടെ ആളെ നിര്‍ത്തി നോക്കുന്നതും കാണാം. പക്ഷെ വീട്ടില്‍ ഉള്ള മക്കള്‍ പോലും മാതാപിതാക്കളുടെ മലവും മൂത്രവും എടുക്കാന്‍ കഴിയാതെ കാശുകൊടുത്ത് അതിനായി ആളെ നിര്ത്തുന്നു.

ഇങ്ങനെയൊക്കെ ചിന്തിക്കുന്നവർ ചൈനയിലെ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരനെ മാതൃകയാക്കണം. എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ വരുമ്പോൾ നമ്മളില്‍ ഭൂരിഭാഗം പേരും എല്ലാം അവസാനിച്ചു എന്ന് കരുതി ഒതുങ്ങി കൂടുന്നവരാണ്. തന്റെ സുഖമില്ലാത്ത അമ്മയെ ജനിച്ചതു മുതല്‍ ഇരുകൈകളും ഇല്ലാത്ത ചെന്‍ പരിപാലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

കാലുകൾ കൊണ്ട് അമ്മയുടെ തലമുടി കെട്ടിക്കൊടുക്കുന്ന, മരുന്നും ഭക്ഷണവും കൊടുക്കുന്ന ചെന്നിന്റെ ദൃശ്യങ്ങളും പോസ്റ്റിൽ കാണാൻ സാധിക്കും. ചെന്നിന്റെ പ്രവൃത്തി പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചെന്നിന്റെ കഥ വന്നത് ചൈനയിലെ ‘പീപ്പിള്‍ ഡെയ്‌ലി’ എന്ന ഫേസ്ബുക്ക് പേജിലാണ്. ചെൻ ജനിച്ചതിനു ശേഷം ഒമ്പത് മാസം പ്രായമായപ്പോൾ ചെന്നിന്റെ പിതാവ് പനി ബാധിച്ച് മരിക്കുന്നത്.

പിന്നീട് ചെൻ കാണുന്നത് തന്നെയും സഹോദരനെയും വളർത്താൻ കഷ്ടപ്പെടുന്ന അമ്മയെയാണ്. അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ചെൻ തന്റെ നാലാമത്തെ വയസ്സിൽ കാലുകൾ കൊണ്ട് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പരിശീലിക്കാൻ തുടങ്ങി. ആദ്യമൊക്കെ പരിശ്രമമെല്ലാം വിഫലമായിരുന്നു. പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ യുവാവായ ചെൻ അമ്മയെ ബുദ്ധിമുട്ടിക്കാതെ, മറ്റുള്ളവരുടെ സഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെറിയ ചെറിയ ജോലികൾ ചെയ്തു തുടങ്ങുകയും ചെയ്തു. ചെന്‍ ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആണ്.