മുൻഭാഗം ജീപ്പ് പിൻഭാഗം ബൈക്ക്!! സംഭവം പൊളിച്ചെന്ന് സോഷ്യൽ മീഡിയ

ശബ്ദവ്യത്യാസങ്ങളും ചെറിയ ചില രൂപമാറ്റങ്ങളുമായി വാഹനങ്ങളെ മോഡിഫൈ ചെയ്യുന്ന രീതി ഒരു ട്രെൻറാണ്. എന്നാൽ ബൈക്കിനെ രൂപമാറ്റം വരുത്തി കാറാക്കി മാറ്റുന്നത് ഇതാദ്യമായിട്ടായിരിക്കും. സാധാരണ സിനിമയില്‍ മാത്രം കണ്ടിരിക്കുന്ന ഇത്തരമൊരു കണ്ടുപിടിത്തമാണ് സോഷ്യൽ മീഡിയയിൽ മുന്നിൽ നിന്നു നോക്കിയാൽ ജീപ്പാണ്. പിൻഭാഗം ബൈക്കിന്റേതും.

സീറ്റുകളും സ്റ്റിയറിംഗും ആക്സിലറേറ്ററുംഗിയറുകളും കാറിന്റേതാണ്. ലുധിയാനയിലാണ് ഇത്തരത്തിലൊരു കാർ ബൈക്ക് ഹൈബ്രിഡ് നടന്നിരിക്കുന്നത്. ബൈക്കിന്റെ ഹാൻഡിൽ മാറ്റി തൽസ്ഥാനത്ത് ജീപ്പിന്റെ ബോണറ്റ് ഘടിപ്പിച്ചാണ് പുതിയ കണ്ടുപിടിത്തം. ഈ കാർ ബൈക്ക് ഹൈബ്രിഡ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ലേ ദേശി മൊജിറ്റോ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യ ഹാസ് ഗോട്ട് ടാലന്റ്. മെയ്ഡ് ഇന്‍ ലുധിയാന. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ വാഹനത്തിൽ ഈ കണ്ടുപിടിത്തത്തിന്റെ ഉടമയും കൂട്ടുകാരനും യാത്ര ചെയ്യുന്ന വീഡിയോയാണ് തരംഗമാകുന്നത്. സ്വന്തമായി ഉണ്ടാക്കിയതാണോ എന്ന് വീഡിയോയിൽ ചോദിക്കുന്നുണ്ട്. ആണെന്ന് വാഹനത്തിലെ പയ്യൻ സമ്മതിക്കുന്നു. ബ്രേക്കുകളും ഗിയറുകളും പയ്യൻ കാണിക്കുന്നുമുണ്ട്. വശങ്ങൾ അടച്ച് കാറിന്റെ സീറ്റ് പോലെ മാറ്റാൻ വീഡിയോയിൽ നിർദേശിക്കുന്നുണ്ട്. ദീപാവലിക്ക് ശേഷം അത് ചെയ്യാമെന്നാണ് കുട്ടിയുടെ മറുപടി. തന്റെ അച്ഛന് വെൽഡിംഗ് ജോലിയാണെന്നും 17,000 രൂപയാണ് ഇതിനായി തനിക്ക് ചെലവായിരിക്കുന്നതെന്നും കുട്ടി പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*