ഗാനമേളക്കിടെ സ്റ്റേജിൽ ഓടി കയറി ഒരു പാട്ട് പാടിക്കോട്ടെ എന്ന് ചോദിച്ചതിന് മൈക് കൊടുത്തതാ

സൂപ്പർ പാട്ട് മോനെ ആ കുഞ്ഞിനെ പ്രോത്സാഹനം കൊടുക്കാൻ ആരേലും ഉണ്ടാകുമോ അവരെ ദൈവം അനുഗ്രഹിക്കട്ടെ. ഇൗ കുഞ്ഞിനെ നല്ല ഒരു ഭാവി മനുഷ്യ സ്നേഹികളായ കലാകാരന്മാർ ഉണ്ടാക്കി കൊടുക്കണം. മോന് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. നമ്മുടെ കലാ സാഹിത്യ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഈ കുരുന്ന് പ്രതിഭയെ വെള്ളവും വളവും നൽകി പരിഗണിക്കുമോ?

ദരിദ്രനാണവനെന്ന് പറഞ്ഞ് തള്ളുമോ? ഇതുപോലെ നല്ല കഴിവുള്ള കുട്ടികള്‍ ഉയർന്നു വരാൻ നമ്മൾ ഇവര്‍ക്ക്‌ വേണ്ട പ്രോത്സാഹനം കൊടുത്താല്‍ മതി. പക്ഷെ ആരും കണ്ട ഭാവം കാണിക്കില്ല. വലിയവീട്ടില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ ആണെങ്കില്‍ കഴിവില്ലാത്ത ത് ആണെങ്കില്‍ പോലും കെട്ടിപ്പിടിച്ചു ഉമ്മയും കൊടുത്തു മിടുക്കന്‍ എന്ന് പറയും ഇതൊക്കെ ആരു കാണാന്‍. മോനെ നീ കഴിവുള്ള കുട്ടിയാണ് മിടുക്കനാണ് ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.