മൈലേജ് 2 ഇരട്ടി ആക്കാന്‍ ചെയ്യണ്ടത് ഇത്ര മാത്രം

പുതിയ വാഹനം വാങ്ങിയാലും ഒന്നോ രണ്ടോ മാസത്തിന് ശേഷം മൈലേജ് കുറയുന്നതായുള്ള പരാതിയ്ക്കും ഇന്ത്യയില്‍ കുറവുള്ളതല്ല.

ഇത് വാഹനനിര്‍മാതാക്കളുടെ കുറ്റമായാണ് പലരും ചിത്രീകരിക്കുന്നത്. എന്നാല്‍ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം തെറ്റായ ഡ്രൈവിംഗ് ശീലങ്ങളാണ്.

ശീലിച്ച കാര്യങ്ങളില്‍ നിന്നും മാറാന്‍ നമ്മുക്ക് ഒരല്‍പം ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാല്‍ വാഹനത്തിന്റെ ഇന്ധനക്ഷമത കാര്യക്ഷമമായി നിലനിര്‍ത്താന്‍ നിങ്ങളുടെ ഇത്തരം ശീലങ്ങള്‍ മാറ്റേണ്ടത് അനിവാര്യമാണ്. വാഹനത്തിലെ ഇന്ധനക്ഷമത കുറയുന്നതിന് കാരണമായ നിങ്ങളുടെ തെറ്റായ ഡ്രൈവിംഗ് ശീലങ്ങള്‍ പരിശോധിക്കാം.

ആക്‌സിലറേറ്ററിന്റെ പ്രയോഗം

ഇന്ത്യയില്‍ 40 ശതമാനം ഡ്രൈവര്‍മാരും ഒരു നിയന്ത്രണവുമില്ലാതെയാണ് ആക്‌സിലറേറ്ററുകളെ പ്രയോഗിക്കുന്നത്. എഞ്ചിനിലേക്ക് ഇന്ധനം എത്തിച്ച് നല്‍കുന്നതാണ് ആക്‌സിലറേറ്ററിന്റെ പ്രധാന കര്‍ത്തവ്യം.

അതിനാല്‍ അക്ഷമയോടെയുള്ള ഡ്രൈവിംഗും, അലക്ഷ്യമായി ബ്രേക്കിംഗ് സംവിധാനം ഉപയോഗിക്കുന്നതും വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കുന്നു.

എഞ്ചിന്‍ ഓണാക്കി ഇടുക

ഒരല്‍പം നേരം നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യത്തില്‍ എഞ്ചിന്‍ ഓഫ് ചെയ്യാതിടുന്നത് ഇന്ധനം ലാഭിക്കുമെന്നാണ് പലരുടെയും ചിന്താഗതി. എഞ്ചിന്‍ ഓഫാക്കി ഒണാക്കുമ്പോള്‍ ഇന്ധനം കൂടുതല്‍ ചെലവഴിക്കപ്പെടുമെന്ന തെറ്റായ ധാരണയാണ് ഇതിന് കാരണം.

യഥാര്‍ത്ഥത്തില്‍ എഞ്ചിന്‍ ഓഫാക്കുകയും പിന്നീട് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ ഇന്ധന ലാഭമുണ്ടാക്കുന്നത്.

ക്രൂയിസ് കണ്‍ട്രോള്‍ വഴിവെക്കുന്നത് കൂടുതല്‍ ഇന്ധന ചെലവിലേക്കോ?

ഇതും മിക്ക ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കുമുള്ള സംശയമാണ്. വാഹനത്തിലെ അമിത ഇന്ധന നഷ്ടം പ്രതിരോധിക്കാന്‍ ആധുനിക സാങ്കേതികതയില്‍ വികസിപ്പിച്ചെടുത്തതാണ് ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം.

ക്രൂയിസ് കണ്‍ട്രോളില്‍, ആവശ്യമായ വേഗത്തില്‍ വാഹനം ഓടിക്കുന്നതിലൂടെ അനാവശ്യ ബ്രേക്കിംഗും ആക്സിലറേഷനും ഒഴിവാക്കാന്‍ സാധിക്കും. ഇത് ഇന്ധന നഷ്ടം തടയുന്നതിന് വഴിവെക്കുന്നു.

ജിപിഎസിന്റെ ആവശ്യകത

ജിപിഎസും മൈലേജും തമ്മിലെന്ത് ബന്ധമെന്ന് സംശയം തോന്നിയേക്കാം. യാത്രകളില്‍, പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകളില്‍ മൈലേജ് നിര്‍ണയിക്കുന്നത് ജിപിഎസും കൂടി ചേര്‍ന്നാണ്.

ജിപിഎസിലൂടെ എളുപ്പവഴിയില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ കാരണം. ഇത് ഇന്ധനക്ഷമത മാത്രമല്ല, സമയവും ലാഭിക്കും.

വ്യത്യസ്ത റോഡുകളില്‍ ഒരേ മൈലേജ് കിട്ടില്ല

വ്യത്യസ്ത റോഡുകളില്‍, അല്ലെങ്കില്‍ പ്രദേശങ്ങളില്‍ വാഹനത്തിന്റെ മൈലേജ് വ്യത്യാസപ്പെടും. കയറ്റങ്ങളില്‍ വാഹനത്തിന്റെ ഇന്ധനക്ഷമത ഗണ്യമായി കുറയും.

അതേപോലെ തന്നെ തണുത്തതും ചൂടേറിയതുമായ കാലാവസ്ഥകളും വാഹനത്തിന്റെ ഇന്ധനക്ഷമതയെ ബാധിക്കും. തണുത്ത കാലാവസ്ഥയില്‍ പര്യാപ്തമായ താപത്തിലേക്ക് എഞ്ചിന്‍ എത്താന്‍ വൈകുന്നതിനാലാണ് ഇന്ധനക്ഷമത കുറയുന്നത്.

എസിയുടെ ഉപയോഗം

ചൂടേറിയ കാലാവസ്ഥയില്‍ എസിയില്ലാതെ വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍ എസിയുടെ ഉപഭോഗം മൈലേജിനെ നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്.

ഒപ്പം, വേഗതയില്‍ പോകുമ്പോള്‍ സൈഡ് വിന്‍ഡോ തുറന്നിടുന്നത് കാറ്റിന്റെ പ്രതിരോധം വര്‍ധിപ്പിക്കുന്നു. ഇതും മൈലേജ് കുറയ്ക്കും.

വാഹനത്തില്‍ കയറ്റുന്ന ഭാരം

വാഹനത്തില്‍ ഭാരമേറിയ വസ്തുക്കള്‍ കയറ്റുന്നതും ഇന്ധനക്ഷമത കുറയ്ക്കും. കാറിലെ അധിക ഭാരം വലിക്കുന്നതിന് എഞ്ചിന് കൂടുതല്‍ ഇന്ധനം കത്തിക്കേണ്ടതായി വരും.

20 കിലോഗ്രമോളമുള്ള അമിത ഭാരം വാഹനത്തിന്റെ ഇന്ധനക്ഷമതയില്‍ ഒരു ശതമാനത്തിന്റെ കുറവിനാണ് വഴിവെക്കുക.

സര്‍വീസ് മുടക്കുക

കമ്പനി അനുശാസിക്കുന്ന ഇടവേളകളിലുള്ള സര്‍വീസുകള്‍ ഇന്ധനക്ഷമത ഉറപ്പ് വരുത്തുന്നതില്‍ നിര്‍ണായക ഘടകമാണ്. കൂടാതെ, നിരന്തരം ടയറിന്റെ പ്രഷര്‍ പരിശോധിക്കുന്നതും ഇന്ധന ക്ഷമത ഉറപ്പ് വരുത്തും.

വീഡിയോ കാണാം