ഷൂവിനുള്ളിൽ പതുങ്ങി മൂർഖൻ കുഞ്ഞ്, വാവയെത്തി; വിഡിയോ

മുറ്റത്ത് ഉപയോഗ ശൂന്യമായി ഇട്ടിരുന്ന ഷൂവിനുള്ളിൽ മൂർഖൻ കുഞ്ഞിനെ കണ്ടെത്തി. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ബിനുവിന്റെ വീട്ടിലാണ് മൂർഖനെത്തിയത്. വീട്ടിലെ നായ നിർത്താതെ കുരയ്ക്കുന്നത് കണ്ടാണ് വീട്ടുകാർ ശ്രദ്ധിച്ചത്. തിരച്ചിലിൽ ഷൂവിനുള്ളിൽ പാമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വാവാ സുരേഷിനെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹമെത്തി മൂർഖന്‍ കുഞ്ഞിനെ പിടികൂടി. പാടശേഖരത്തിന് സമീപമുള്ള വീട് ആയതിനാൽ പാമ്പ് ശല്യം നേരത്തെയും ഉണ്ടായിരുന്നു.

ഇഴജന്തുക്കൾ വീടിന്റെ പരിസരത്ത് പതിയിരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം പറയുന്നു. പുറത്തിടുന്ന ഷൂവും ഹെൽമെറ്റുമെല്ലാം പരിശോധിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും വിഡിയോയിൽ അദ്ദേഹം വ്യക്തമാക്കി. അടുത്തയിടെയാണ് കരിക്കകത്ത് സ്കൂൾ വിദ്യാർഥിനിയുടെ ഷൂവിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായ വസ്തുക്കൾ പുറത്ത് അലക്ഷ്യമായി ഇടുന്നത് മരണം വിളിച്ച് വരുത്തുന്നതിന് സമാനമായിരിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Be the first to comment

Leave a Reply

Your email address will not be published.

*