കവർച്ചക്കെത്തിയ അക്രമികളെ കീഴടക്കാൻ സഹായിച്ച ജീവനക്കാർക്ക് ലുലു ഗ്രൂപ്പിന്റെ അംഗീകാരം

അബുദാബി: കഴിഞ്ഞ ആഴ്ചയിൽ 2 സായുധ മോഷ്ടാക്കളുമായി ധീരമായി പോരാടിയ ജീവനക്കാരുടെ കർത്തവ്യ ബോധത്തിനും ധീരതയ്കും ലുലു ഗ്രൂപ്പിന്റെ സ്‌നേഹോഷ്‌മളമായ അംഗീകാരം.

കാഷ്യറായിരുന്ന കണ്ണൂർ സ്വദേശി മുക്താർ സെമൻ, ഹൈദരാബാദ് സ്വദേശി അസ്‌ലം പാഷാ മുഹമ്മദ് എന്നിവർക്കാണ് അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ.യൂസഫലി 5,000 ദിർഹം, മൊമന്റോ, കീർത്തിപത്രം എന്നിവ സമ്മാനിച്ചത്

കൂടാതെ രണ്ടു പേർക്കും ഉടനടി പ്രൊമോഷൻ നൽകാനും നിർദേശം നൽകി.മുഖ്താർ, അസ്ലം എന്നിവരുടെ ധൈര്യത്തെയും വിശ്വാസ്യതയേയും പുകഴ്ത്തിയ യൂസുഫലി യു.എ.ഇ പോലീസിനെയും രാജ്യത്തിൻറെ സുരക്ഷാ സംവിധാനങ്ങളെയും പ്രതേകം പ്രശംസിച്ചു.

അ​ല്‍ ഫ​ലാ​യി​ലെ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ക​വ​ര്‍ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട് ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​ക​ളെ ഷാ​ര്‍ജ പൊ​ലീ​സ് ഉടൻ പിടി കൂടിയിരുന്നു . സ്ഥാ​പ​ന​ത്തി​ല്‍ ന​ല്ല തി​ര​ക്കു​ള്ള സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് പേ​രാ​ണ് മു​ഖ​മൂ​ടി ധ​രി​ച്ച്‌ ക​വ​ര്‍ച്ച​ക്ക് എ​ത്തി​യ​ത്

പണവുമായി രക്ഷപെടാനുള്ള ഇവരുടെ ശ്രമം മുഖ്താർ സെമൻ (കണ്ണൂർ ), അസ്ലം പാഷ മുഹമ്മദ് (ഹൈദ്രാബാദ്) എന്നീ ജീവനക്കാർ ചേർന്ന് പ്രതിരോധിക്കുകയായിരുന്നു. രണ്ട് പേർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു .ഉദ്യമം പരാജയപ്പെട്ടതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പർമാർക്കറ്റിൽ നിന്ന് പുറത്തു കടക്കും മുൻപേ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. യാതൊന്നും കവർച്ച ചെയ്യാൻ സാധിച്ചിരുന്നില്ല.