നിങ്ങളാണ് എന്റെ എല്ലാം വൈറലായി മകളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

ചലച്ചിത്ര താരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും പത്താം വിവാഹവാര്‍ഷികമായിരുന്നു. താരദമ്പതികള്‍ക്ക് ആശംസകളുമായെത്തിയിരിക്കുകയാണ് മകള്‍ കല്യാണി എന്ന അരുന്ധതി പണിക്കര്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അരുന്ധതി അച്ഛനും അമ്മയ്ക്കും ആശംസകളുമായി രംഗത്തെത്തിയത്.

‘അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍, നിങ്ങളാണ് എന്റെ എല്ലാം…നിങ്ങള്‍ എനിക്കായി ചെയ്ത ത്യാഗങ്ങള്‍ക്ക് അനുഗ്രഹിക്കപ്പെട്ട ഈ നിമിഷത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു’വെന്ന് കല്യാണി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.

ടിക് ടോക് വീഡിയോകളിലൂടെ അച്ഛനേക്കാളും അമ്മയേക്കാളും ആരാധകരെ സ്വന്തമാക്കിയ വ്യക്തിയാണ് അരുന്ധതി.മകളെ പ്രോത്സാഹിപ്പിച്ച് സായ് കുമാറും രംഗത്ത് വന്നിട്ടുണ്ട്. ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. കല്യാണിയുടെ അച്ഛന്‍ 2003 ല്‍ മരണപ്പെട്ടിരുന്നു. 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്.