ഒരു ദൂരദർശൻ കാലത്തിന്റെ ഓർമ്മക്ക് !തൊണ്ണൂറുകളിൽ ജനിച്ചവർ ഇത് മറക്കാനിടയില്ല !!

ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ നമ്മുടെ വീടുകളില്‍ മുഴങ്ങി കേട്ടിരുന്ന ആ ശബ്ദം – ദൂരദര്‍ശന്‍. നൊസ്റ്റാള്‍ജിയ ആണ് എല്ലാവര്‍ക്കും എന്നും ദൂരദര്‍ശന്‍ ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്‍ശന്‍ ആദ്യമായി സംപ്രേക്ഷണം തുടങ്ങുന്നത് 1959 സെപ്തംബര്‍ 15നാണ്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലികമായുണ്ടാക്കിയ സ്റ്റുഡിയോയിലും ആരംഭിച്ച സംപ്രേക്ഷണമാണ് പിന്നീട് ഒരു സുവര്‍ണ്ണകാലഘട്ടം ദൂരദര്‍ശന് സ്വന്തമാക്കി കൊടുത്തത്.പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി പ്രോഗ്രാമുകൾ,ചിത്രഗീതം ,ജയ് ഹനുമാൻ ,ഞാറായ്ച്ചത്തെ സിനിമ

പിന്നെ പരസ്യങ്ങള് : സൌന്ദര്യ സോപ്പ് നിർ്മ്മ ( ഹോ അത് ഓര്ക്കാന് കൂടി വയ്യ !)ആഹാ വന്നല്ലോ വനമാല ,,മഴ മഴ കുട കുട മഴ വന്നാല് പോപ്പി കുട. എന്റെ കുട എന്റെ പോപ്പി ,അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു ,കാക്ക കൊത്തി കടലിലിട്ട.ജോണ്സിന്റെ കുഞ്ഞാഞ്ഞ വന്നെ !മഴ വന്നാല് കുഞ്ഞാഞ്ഞ ,”ഹമാര ബജാജ് ,ഹൂടിബാബ ഹൂടിബാബ ഹൂ ”. അങ്ങനെ പോകുന്നു ,പണ്ട് സമയങ്ങളിൽ കേരള വനം വകുപ്പിന്റെ കാട്ടുതീ തടയനുള്ള ബോധവൽക്കരണ പരസ്യം ഓർമയുണ്ടോ ? ഇപ്പോളിതാ വീണ്ടും സോഷ്യൽ മീഡിയിൽ വയറലാകുകയാണ് ആ പരസ്യം