
നാം രണ്ട് നമുക്ക് രണ്ട് എന്ന പൊതുതത്വത്തിൽ നിന്നും ഒന്നിലേക്ക് മലയാളി ചുവടുമാറിയിട്ട് നാളേറെയായിരിക്കുന്നു. സ്വത്തു സമ്പാദ്യങ്ങളും സ്വസ്ഥമായ ജോലിയും തേടിയുള്ള പെടാപ്പാടിനിടയ്ക്ക് ഒന്നിലധികം കുഞ്ഞുങ്ങൾ ബാധ്യതയാണെന്നാണ് പലരുടേയും വാദം. ചിലരാകട്ടെ, കുഞ്ഞുങ്ങൾ അടുത്ത കാലത്തൊന്നും വേണ്ടേ വേണ്ട എന്നു കരുതി അവധിക്കു വച്ചിരിക്കുകയാണ്.
പുതിയ കാലത്തെ ഇത്തരം കുടുംബാസൂത്രണ കാഴ്ചകളിൽ നിന്നെല്ലാം മാറി മനസു നിറയ്ക്കുന്നൊരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആറു മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച അച്ഛനും അമ്മയുമാണ് ഹൃദയം തൊടുന്ന കാഴ്ചയാകുന്നത്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പങ്കുവച്ച ഈ ചിത്രത്തിനു കീഴെ നിരവധി പേരാണ് ആശംസയുമായെത്തിയിരിക്കുന്നത്. പുണ്യം ചെയ്ത ഈ ദമ്പതിമാർ ആരെന്ന ചോദ്യവും സോഷ്യൽ മീഡിയ മുന്നോട്ടു വയ്ക്കുന്നുണ്ട്.
‘ദൈവം നൽകുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ് സന്താനങ്ങൾ,ആ സന്താനങ്ങളിൽ നിന്ന് നിങ്ങൾക്ക് കൺകുളിർമ പ്രദാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു….മക്കളില്ലാതെ വിഷമിക്കുന്ന ഭാഗ്യമുള്ള ദമ്പതികളുടെ കാലത്തെ പുണ്യം ചെയ്ത ദമ്പതിമാരാണ് നിങ്ങൾ’– എന്നിങ്ങനെ പോകുന്നു കമന്റുകൾ നിരവധി പേർ ചിത്രം ഷെയർ ചെയ്തിട്ടുമുണ്ട്.
Leave a Reply