പ്രണയ വിവാഹം, ഒരുമിച്ച് മരണം; ഒരേ കുഴിമാടത്തില് അന്ത്യവിശ്രമവും..!!

മരിച്ചാലും പിരിയില്ലെന്നൊക്കെ കാമുകീകാമുകന്മാര് ഇടയ്ക്കിടെ പറയുന്ന കാര്യമാണ്. എന്നാല് ഈ വാക്യത്തെ അന്വര്ത്ഥമാക്കുകയാണ് ഈ കൊളംബിയന് ദമ്പതികള്. ഇവര് ജനിച്ചതും ഒരുമിച്ച്, പഠിച്ചതും വളര്ന്നതും പ്രണയം പങ്കിട്ടതും ജീവിച്ചതും ഇപ്പോഴിതാ ഒരേ കുഴിമാടത്തില് അന്ത്യവിശ്രമം കൊള്ളുന്നതും ഒരുമിച്ചു തന്നെ. അതും 97-ാമത്തെ വയസില് കൈകള് കോര്ത്ത് പിടിച്ച്. സിനിമാ കഥയാണെന്ന് തെറ്റിദ്ധരിക്കേണ്ട്. റെയ്മണ്ട് ബ്ര്യൂവര്-വെല്വ ബ്ര്യൂവര് ദമ്പതികളുടെ കഥയാണിത്. നീണ്ട 77 വര്ഷക്കാലമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്. ആര്ക്കും അസൂയ തോന്നുന്ന പ്രണയം.

ഒരുമിച്ച് സ്വപ്നം കണ്ടു, മക്കളെ പോറ്റിവളര്ത്തി. ഭര്ത്താവിന്റെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും തന്റേതായി കണ്ട് വീട്ടമ്മയായി കഴിഞ്ഞിരുന്ന വെല്വയെ തന്റെ ജീവിതത്തിലെ സുപ്രധാനമായ എല്ലാ തീരുമാനങ്ങളിലും റെയ്മണ്ട് പങ്കാളിയാക്കി. ഒടുവില് ഇക്കഴിഞ്ഞ ഓഗസ്റ്റ് നാലിന് റെയ്മണ്ട് മരിക്കുമ്പോള് വെല്വ അദ്ദേഹത്തിന്റെ കൈകളെ മുറുകെ പിടിച്ചിരുന്നു.

തനിക്ക് അദ്ദേഹത്തെ വിട്ടുപിരിയാനാകില്ലെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും ഏവരെയും അതിശയിപ്പിച്ച് അടുത്ത ദിവസം തന്നെ അവര് മരിക്കുകയും ചെയ്തുവെന്ന് മകന് ബോബി ബ്ര്യൂവര് പറയുന്നു. ‘മമ്മയും പപ്പയും ജനിച്ചതും വളര്ന്നതും ഒരുമിച്ചാണ്. ഇപ്പോള് 30 മണിക്കൂറുകളുടെ വ്യത്യാസത്തില് മരിക്കുകയും ചെയ്തു. അവര് അനുഗൃഹീതരാണ്. ഇത്രയും നല്ല മാതാപിതാക്കളെ കിട്ടിയതില് ഞങ്ങളും’ ബോബി പറയുന്നു.

ലൗ ബേര്ഡ്സ് എന്നാണ് എല്ലാവരും ഇവരെ പറഞ്ഞിരുന്നത്. ബ്ലാന്ഡ് ഹൈസ്കൂളില് പഠിച്ച് വളര്ന്ന അവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. 1940 ജാനുവരി 27 നായിരുന്നു ഇരുവരുടെയും വിവാഹം. 1994 ലാണ് ഇവര് മുസ്സോറിയില് താമസമാക്കുന്നത്. അപ്പോഴേക്കും ഭര്ത്താവിനൊപ്പം പ്രാസംഗികയായി വെല്വയും കൂടെ ചേര്ന്നു. ഇവര്ക്ക് ബോബിയെ കൂടാതെ തോമസ്, ഡോണ എന്നിങ്ങനെ രണ്ട് മക്കള് കൂടെയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*