ഈ ലോകത്തിൽ ക്രിസ്ത്യാനിയായ തന്റെ കൂട്ടുകാരന് വേണ്ടി ഹിന്ദുവായ താൻ നേർന്ന നേർച്ച ദേഹമാസകലം ശൂലം കുത്തി നിറച്ചപ്പോൾ…!!

എവിടെ എങ്കിലും കാണാൻ സാധിക്കുമോ ഇങ്ങനെ ഒരുത്തനെ ……. തന്റെ പ്രിയ കൂട്ടുകാരൻ സെബിൻ ബെന്നി ആക്സിഡന്റ് ആയി കിടന്നപ്പോൾ ഗോവിന്ദ് രാജേഷ് നേർന്ന നേർച്ചയാണ് അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണെങ്കിൽ മീന ഭരണി നാളിൽ ദേഹാഹമാസകലം ശൂലം കുത്തിക്കോളാം എന്നുള്ളത് …

അത് ഞങ്ങളോട് പറഞ്ഞപ്പോൾ പല അഭിപ്രായങ്ങളും വന്നിരുന്നുവെങ്കിലും ഇപ്പോഴും ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാത്ത അവന് എന്റെ നേർച്ച നടത്താത്തത് മൂലം എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുൻപിൽ പലരും നിശബ്ദമായിപോയി.

ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും എല്ലാം തമ്മിൽ തല്ലാൻ കാതോർത്ത് നിൽക്കുന്ന ഈ ലോകത്തിൽ ക്രിസ്ത്യാനിയായ തന്റെ കൂട്ടുകാരന് വേണ്ടി ഹിന്ദുവായ താൻ നേർന്ന നേർച്ച ദേഹമാസകലം ശൂലം കുത്തി നിറച്ചപ്പോൾ മുസ്ലിം സുഹൃത്തുക്കൾ വെള്ളം കൊടുക്കാനും അരും വന്ന് തട്ടാതിരിക്കാൻ കൈകൾ കൂട്ടി പിടിച്ചപ്പോൾ അവിടെ പിറന്നത് പുതിയ ചില അദ്ധ്യായങ്ങളാണ് …. നമ്മുടെ നാടുകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചില സൗഹാർത്ഥങ്ങൾ

എരുത്തിക്കൽ അമ്പലത്തിൽ നിന്നും ഇറങ്ങി തിരുവതുക്കൽ വഴി മണിക്കുന്നത് പള്ളിയിൽ കയറി നേർച്ച ഇട്ട് കൊണ്ട് അറുപുഴ പള്ളിയുടെ വാതുക്കൽ നിന്ന് കൊണ്ട് തന്നിക്ക് കുത്താൻ കൊണ്ട് വന്നിരിക്കുന്ന ഏറ്റവും വലിയ ശൂലം വായിൽ കുത്തിയപ്പോളും എല്ലാം അവൻ നമുക്ക് കാണിച്ച് തന്നത് പുതിയ ഒരു അദ്യായമാണ് നാം എല്ലാം എങ്ങനെ ആയിരിക്കണം എന്ന പുതിയ അദ്യായം .

 

 

Be the first to comment

Leave a Reply

Your email address will not be published.


*