എളുപ്പത്തില്‍ വയര്‍ കുറയ്ക്കാന്‍ പ്രത്യേക ഇഞ്ചിവെള്ളം ഫലം ദിവസങ്ങള്‍ക്കുള്ളില്‍ കാണാം !

തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളും നമ്മുടെ ചുറ്റുവട്ടത്തു തന്നെയുണ്ട്. ഇതിലൊന്നാണ് ഇഞ്ചി കൊണ്ടുള്ള വഴികള്‍. ഇഞ്ചി വെറുമൊരു മസാല മാത്രമല്ല, ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നു കൂടിയാണ്. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തിയും ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി പ്രത്യേക രീതിയില്‍ തയ്യാറാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.