കരൾ പകുത്തുനൽകാൻ ഉമ്മയുണ്ട്; പക്ഷേ പണം: കനിവുതേടി ഫിറോസ്: വിഡിയോ

അവന് പ്രായം വെറും മൂന്ന് വയസ്. കരൽ രോഗത്തിന്റെ തീവ്രത അവന്റെ ചിരി മായ്ച്ചു. വീർത്ത് പൊട്ടാറായ പോലെയാണ് അവന്റെ വയറ്. കരൾ പകുത്ത് നൽകാൻ ഉമ്മ തയാറാണ്. വേണ്ടത് പണമാണ്. അവിടേയ്ക്കാണ് സഹായത്തിന്റെ കരങ്ങൾ തേടി സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ എത്തിയത്. ഫിറോസ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത വിഡിയായിലൂടെ മുഹമ്മദ് ശിബ്‌ലി എന്ന കുഞ്ഞിന്റെ വേദന കേരളത്തിന്റേത് കൂടിയാവുകയാണ്.

കോഴിക്കോട് കല്ലായി പയ്യാനക്കലാണ് ശിബ്​ലിയുടെ സ്വദേശം. 20 ലക്ഷത്തോളം രൂപ ഒാപ്പറേഷനായി ചെലവ് വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നീട് ഇരുപതിനായിരത്തോളം രൂപയുടെ മരുന്നുകളും ഒരുമാസം വേണം. ഒാട്ടോറിക്ഷ ഡ്രൈവറായ പിതാവിന് ഇൗ തുക കണ്ടെത്താൻ വഴിയില്ലാതെ വിഷമിക്കുകയാണ്. ആകെ സമ്പാദ്യമായ വീട് ഇതിനോടകം പണയത്തിലാണ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കണ്ണു നനയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല…അത്രമേൽ വേദനയാണ് ഈ പൊന്നു മോന്റെ ജീവിതം. മൂന്ന് വയസ്സ് മാത്രമുള്ള മുഹമ്മദ് ശിബ്‌ലി അനുഭവിച്ച വേദന നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കരൾ പകുത്ത് നൽകാൻ ഉമ്മയുണ്ട്. ഇനി വേണ്ടത് നമ്മുടെ സഹായമാണ് കോഴിക്കോട്. കല്ലായി പയ്യാനക്കൽ മുഹമ്മദ് ശിബ്‌ലിക്ക് വേണ്ടി നമുക്ക് കൈകോർക്കാം എല്ലാവരും സഹായിക്കണം.

NAME. SHAHUL HAMEED
A/C NO : 20172134766
IFSC : SBIN0002252
STATE BANK OF INDIA
BR : KALLAI
MOB : 9895893365

04/12/2018കണ്ണു നനയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല…അത്രമേൽ വേദനയാണ് ഈ പൊന്നു മോന്റെ ജീവിതം. മൂന്ന് വയസ്സ് മാത്രമുള്ള മുഹമ്മദ് ശിബ്‌ലി അനുഭവിച്ച വേദന നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കരൾ പകുത്ത് നൽകാൻ ഉമ്മയുണ്ട്. ഇനി വേണ്ടത് നമ്മുടെ സഹായമാണ് കോഴിക്കോട്.കല്ലായി പയ്യാനക്കൽ മുഹമ്മദ് ശിബ്‌ലിക്ക് വേണ്ടി നമുക്ക് കൈകോർക്കാം എല്ലാവരും സഹായിക്കണം ……..ഷെയർ ചെയ്യുകയും വേണം………NAME. SHAHUL HAMEEDA/C NO : 20172134766IFSC : SBIN0002252STATE BANK OF INDIA BR : KALLAIMOB : 9895893365

Posted by Firos Kunnamparambil Palakkad on Monday, 3 December 2018